വാവാ സുരേഷും അദ്ദേഹത്തിന്റെ അമ്മയും സഹോദരനും അനുജത്തിയും ഒന്നിച്ച് ഒരു ക്യാമറയ്ക്ക് മുന്നിൽ മനസ്സുതുറന്ന ഓണം സ്പെഷ്യൽ എപ്പിസോഡിന്റെ രണ്ടാം ഭാഗമാണ് ഇന്നത്തെ സ്നേക്ക് മാസ്റ്റർ എപ്പിസോഡിൽ നിങ്ങൾ കാണാൻ പോകുന്നത്. ഇന്ത്യയിലെ സൈനികർക്ക് പാമ്പിനെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനിടെ ഒരു സൈനികന്റെ കണ്ണിൽ അണലിയുടെ വെനം തെറിച്ചതിനെക്കുറിച്ചും ഈ എപ്പിസോഡിൽ വാവ വ്യക്തമാക്കുന്നു.
ഇതുവരെ ആർക്കും അറിയാത്ത ഒരു രഹസ്യം വാവ വെളിപ്പെടുത്തുന്നു. വാവാ സുരേഷിന്റെ ഫോൺ നമ്പറിൽ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്. അതുപോലെ പാമ്പിനെ വാവാ സുരേഷിന്റെ അമ്മ എടുക്കുന്നതും അവതാരകന്റെ ദേഹത്ത് കയറുന്നതും പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്.
സ്വന്തം അനിയത്തി മരണത്തോട് പൊരുതുമ്പോഴും നാട്ടിലിറങ്ങി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടേണ്ടിവരുന്ന ഒരു ജ്യേഷ്ഠന്റെ ആത്മസംഘർഷം വാവ സുരേഷിന്റെ വാക്കുകളിൽ പ്രകടമാണ്. ഈ പരിപാടി കഴിഞ്ഞ് അനുജത്തി നേരെ പോകുന്നത് ഡയാലിസിസ് ചെയ്യാനാണ്. ആഘോഷങ്ങൾക്കൊപ്പം തന്നെ ചിന്തകളും നൊമ്പരങ്ങളും സമ്മാനിക്കുന്നതാണ് ഈ എപ്പിസോഡ്.
The second part of the Onam special "Snake Master" features Vava Suresh and his family. Suresh reveals details about viper venom splashing a soldier's eye during a class, and an unknown secret concerning his phone number. The episode also highlights his personal anguish, saving lives while his sister struggles with severe illness requiring dialysis.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |