SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 PM IST

'അവരെ കൊന്നത് ഞാനാണ്'; ക്യാമറയ്‌ക്ക് മുന്നിൽ ആദ്യമായി മനസുതുറന്ന് വാവാ സുരേഷും കുടുംബവും, വീഡിയോ

മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ച പേരാണ് വാവ സുരേഷ്. മനുഷ്യരുടെ പേടിസ്വപ്‌നമായ പാമ്പുകളെ പിടികൂടി മനുഷ്യജീവനുകൾ രക്ഷിച്ച സാധാരണക്കാരനായ ഒരു മനുഷ്യൻ. മരണത്തിന്റെ നിഴൽ പലവട്ടം മുന്നിൽ വന്നിട്ടും, മരണത്തെപ്പോലും ധീരമായി തോൽപ്പിച്ച് തിരിച്ചുവന്ന ജനങ്ങളുടെ സ്വന്തം സ്നേക്ക് മാസ്റ്റർ! എന്നാൽ, ക്യാമറകൾക്ക് മുന്നിൽ നമ്മൾ കാണുന്ന ആ ധീരനായ വാവ സുരേഷിനെയല്ല ഈ എപ്പിസോഡിൽ നിങ്ങൾ കാണാൻ പോകുന്നത്.

സ്വന്തം അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ ഇന്നും ആ പഴയ കുസൃതിക്കാരനായ 'വാവാ' മാത്രമായ സുരേഷിനെയാണ്. വാവാ സുരേഷും അദ്ദേഹത്തിന്റെ അമ്മയും സഹോദരനും അനിയത്തിയും ഒരുമിച്ച് ഒരു ക്യാമറയ്ക്ക് മുന്നിൽ മനസുതുറക്കുകയാണ്. എന്നാൽ ഈ ഓണച്ചിരികൾക്കും ആഘോഷങ്ങൾക്കുമപ്പുറം, ആരും കാണാത്ത വലിയൊരു സങ്കടക്കടൽ ഈ കുടുംബം ഉള്ളിലൊതുക്കുന്നുണ്ട്. നാളിതുവരെ ഒരു മാദ്ധ്യമത്തിന് മുന്നിലും വെളിപ്പെടുത്താത്ത തങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും അമ്മയും സഹോദരങ്ങളും ഈ എപ്പിസോഡിൽ വിങ്ങിപ്പൊട്ടലുകളോടെ ഓർത്തെടുക്കുന്നു.

ഒരുനേരം ഉണ്ണാൻ വകയില്ലാതെ, ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് താഴെ കണ്ണീരുകുടിച്ച കഴിഞ്ഞകാലം വിവരിക്കുമ്പോൾ കേട്ടുനിൽക്കുന്ന ആരുടെയും നെഞ്ചുലയും! മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതവും യൗവനവും മാറ്റിവച്ച, ലക്ഷക്കണക്കിന് ആളുകളെ സൗജന്യമായി സഹായിച്ച വാവ സുരേഷിന്റെ സ്വന്തം വീടിന്റെ ഇന്നത്തെ അവസ്ഥയും ഈ എപ്പിസോഡിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. എല്ലാത്തിലുമുപരി, നിലവിൽ ആ കുടുംബം നേരിടുന്ന ഏറ്റവും വലിയ വേദന സുരേഷിന്റെ അനിയത്തിയുടെ ആരോഗ്യസ്ഥിതിയാണ്. കിഡ്നി സംബന്ധമായ ഗുരുതരമായ രോഗത്തോട് പോരാടുന്ന അനിയത്തിയുടെ അവസ്ഥയും, ആഴ്ചകൾതോറും നടത്തുന്ന ഡയാലിസിസിന്റെ വേദനകളും അമ്മ കണ്ണീരോടെ പങ്കുവയ്‌ക്കുന്നു.

സ്വന്തം അനിയത്തി മരണത്തോട് പൊരുതുമ്പോഴും, നാട്ടിലിറങ്ങി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടേണ്ടിവരുന്ന ഒരു ജ്യേഷ്ഠന്റെ ആത്മസംഘർഷം വാവ സുരേഷിന്റെ വാക്കുകളിൽ പ്രകടമാണ്. പ്രതിസന്ധികളിലും സങ്കടങ്ങളിലും തളർന്നുപോകാതെ, പരസ്പരം കൈപിടിച്ചുയർത്തുന്ന ഒരു കുടുംബത്തിന്റെ യഥാർത്ഥ സ്നേഹവും കരുത്തും എന്തെന്ന് ഈ എപ്പിസോഡ് നമുക്ക് കാണിച്ചുതരുന്നു. ചിരിയും കണ്ണീരും ആരും അറിയാത്ത കുടുംബരഹസ്യങ്ങളും നിറഞ്ഞ ഈ ഓണം സ്പെഷ്യൽ എപ്പിസോഡ് നിങ്ങളുടെ ഹൃദയം തൊടുന്നതാണ്.

vava-suresh
വാവാ സുരേഷ്, സഹോദരി

English Summary

Vava Suresh opens up about his family and lesser-known struggles in an emotional Onam special episode. His mother and siblings recall their difficult past and financial hardships, while his sister’s serious kidney condition and regular dialysis add to the family’s challenges. The episode also explores Suresh’s emotional struggle while continuing to help others.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH, VAVA SURESH FAMILY, VAVA SURESH SISTER HEALTH, VAVA SURESH ONAM SPECIAL, VAVA SURESH LATEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA