SignIn
Kerala Kaumudi Online
Saturday, 05 September 2026 4.37 PM IST

നാട്ടുകാർക്കുനേരെ പാഞ്ഞടുത്ത് പെരുമ്പാമ്പ്; കണ്ടാൽ മിണ്ടരുത്, കടിക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണം

തിരുവനന്തപുരം ജില്ലയിലെ കീഴാറ്റിങ്ങലിൽ പൊതുവഴി വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. പണിക്കാർ പുല്ല് വെട്ടുന്നതിനിടെ ഒരു അനക്കം കണ്ടു. നല്ല വലിപ്പമുള്ള ഒരു പാമ്പ്! ഇതിനിടയിൽ നാട്ടുകാരും ഓടിക്കൂടി.

സ്ഥലത്തെത്തിയ വാവാ സുരേഷ് പുൽച്ചെടികൾ മാറ്റിയപ്പോൾ കണ്ടത് വലിയൊരു പെരുമ്പാമ്പിനെയാണ്. ധാരാളം ആളുകൾ താമസിക്കുന്ന സ്ഥലത്തെ പൊതുവഴിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. പെരുച്ചാഴിയെ വിഴുങ്ങിയതിനുശേഷം പാമ്പ് ഛർദ്ദിച്ച് പുറത്തുകളഞ്ഞിരുന്നു. പുല്ലിനടിയിൽ ഒളിഞ്ഞിരിക്കുകയായിരുന്ന പാമ്പ് വാവയെ കണ്ടതും വേഗത്തിൽ ഇഴഞ്ഞുനീങ്ങി.

പാമ്പിന്റെ വലിപ്പം കണ്ട് നാട്ടുകാരെല്ലാം ഭയന്നു. ഇതിനിടയിൽ വാവാ സുരേഷിന് നേരെ അത് ചീറിയടുത്തു. വലിയ പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

snake-rescue
വാവ സുരേഷ് പാമ്പിനെ പിടികൂടുന്നു

English Summary

A large python was discovered on a public road in Kizhatingal, Thiruvananthapuram, during cleaning work. Local snake handler Vava Suresh was called. The python, having recently regurgitated a bandicoot, became agitated but was successfully captured by Suresh. The incident caused fright among residents in the populated area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE RESCUE, SNAKE AT HOME, SNAKE AT THIRUVANANTHAPURAM HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA