SignIn
Kerala Kaumudi Online
Monday, 27 July 2026 6.49 AM IST

വാഹനം വീട്ടിൽ പാർക്ക് ചെയ്തിരുന്നാലും പിഴ ഈടാക്കും; ട്രാഫിക് പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

fine-mvd

തിരുവനന്തപുരം: അകാരണമായി പിഴ ഈടാക്കി എന്ന തലസ്ഥാന വാസിയുടെ പരാതിയിന്മേൽ ട്രാഫിക് പൊലീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ. നേമം സ്വദേശിയായ അനിലിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ ഈടാക്കിയ നടപടിയ്ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർക്ക് നിൽകിയിരിക്കുന്ന നിർദേശം.

ഏപ്രിൽ നാലിനാണ് അനിലിന് താൻ ഗതാഗത നിയമം ലംഘിച്ചതായി ഫോണിൽ സന്ദേശം ലഭിക്കുന്നത്. പേരൂർക്കട റോഡിലൂടെ പിന്നിലിരിക്കുന്ന ആളിന് ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചു എന്നതായിരുന്നു പിഴ ഈടാക്കാൻ കാരണം. എന്നാൽ അതേ ദിവസം വാഹനം വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ അറിയിക്കുന്നത്, വാഹനവുമായി പുറത്ത് സഞ്ചരിച്ചിട്ടില്ല. കൂടാതെ പിഴ അടയ്ക്കാനുള്ള നോട്ടീസിലുള്ളത് നമ്പർ വ്യക്തമല്ലാത്ത മറ്റൊരു വാഹനമാണെന്നാണ് അനിൽ അറിയിക്കുന്നത്. തെറ്റായ ചെല്ലാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അനിൽ സിറ്റി പൊലീസ് കമ്മീഷണർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടുണ്ടായത്. വാഹന നമ്പർ മാറി നിയമലംഘനത്തിനുള്ള ചെല്ലാൻ അയക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനിലിന്റെ പരാതിയും പുറത്തുവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVD, TRAFFIC, POLICE, E CHELAN, FINE, HUMAN, RIGHTS, COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA