SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ; രണ്ട് ദിവസമായി മുല്ലക്കുടിയിൽ നിന്ന് മാറുന്നില്ല

Increase Font Size Decrease Font Size Print Page
arikkomban

ഇടുക്കി: കേരള വനാതിർത്തിയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. രണ്ട് ദിവസമായി ആന ഇവിടെ തന്നെ തുടരുകയാണെന്നും അതിർത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം, അരിക്കൊമ്പനെ കാട്ടിൽ കയറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് വനം വകുപ്പും അവിടത്തെ ജനങ്ങളും.

TAGS: ARIKKOMBAN, ARIKKOMBAN IN TAMILNADU KERALA BORDER, TAMILNADU KERALA BORDER, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY