SignIn
Kerala Kaumudi Online
Wednesday, 29 April 2026 11.42 AM IST

ക്ലിഫ്ഹൗസിൽ പ്രാതലിന് പോകാതെ ഗവർണർ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി നേരിട്ട് ക്ഷണിച്ചിട്ടും ക്ലിഫ്ഹൗസിൽ പ്രാതൽ കഴിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോയില്ല. ഉപരാഷ്ട്രപതിക്കൊപ്പം പ്രാതൽ കഴിക്കാനെത്താൻ കഴിഞ്ഞ 18നാണ് മുഖ്യമന്ത്രിയെത്തി ഗവർണറെയും ഭാര്യ രേഷ്മ ആരിഫിനെയും ക്ഷണിച്ചത്. എത്താമെന്ന് ഗവർണർ ഉറപ്പു നൽകിയതാണ്. എന്നാൽ ഇന്നലത്തെ പരിപാടിയിൽ ക്ലിഫ്ഹൗസിലെ പ്രാതൽ ഉൾപ്പെടുത്തിയില്ല.

രാജ്ഭവനിൽ തങ്ങിയിരുന്ന ഉപരാഷ്ട്രപതിയും ഭാര്യയും അവിടെ നിന്നാണ് രാവിലെ എട്ടരയോടെ ക്ലിഫ്ഹൗസിലേക്ക് പോയത്. മടങ്ങിയെത്തിയ ശേഷം ഉപരാഷ്ട്രപതി, ഗവർണർക്കൊപ്പമാണ് നിയമസഭയിലെ പരിപാടിക്ക് പോയത്. ഉപരാഷ്ട്രപതിയെ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം ഗവർണർ ഡെന്റൽ കോളേജിൽ ചികിത്സയ്ക്ക് പോയി. ദന്തരോഗം കാരണമാണ് വിരുന്നിന് പോവാതിരുന്നതെന്നും സൂചനയുണ്ട്.

TAGS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY