SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

കമ്പിപ്പാരയുമായി രാത്രി എത്തും, വിലയേറിയ വസ്തുക്കളൊന്നും മോഷ്ടിക്കില്ല; തലസ്ഥാനത്ത് ദിവസങ്ങളായി കറങ്ങി നടക്കുന്ന കള്ളന്റെ ലക്ഷ്യം ഒന്ന് മാത്രം

Increase Font Size Decrease Font Size Print Page
cctv-visuals

കല്ലമ്പലം: നാവായിക്കുളത്ത് വിവിധയിടങ്ങളിൽ മോഷണവും മോഷണശ്രമവും. കഴിഞ്ഞ ദിവസം രാത്രി നാവായിക്കുളം കോളനിമുക്കിലെ തയ്ക്കാവിനുള്ളിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചി തകർത്ത് നാണയങ്ങളും ഉസ്താദിന്റെ വസ്ത്രങ്ങളും മൊബൈൽ ചാർജറും മറ്റും കവർന്നു.കെ.സി.എം എൽ.പി.എസിന് സമീപം ബഷീറിന്റെ കടയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കവർന്നു.തലവിള സ്വദേശി നസിമിന്റെ പുള്ളൂർമുക്കിലുള്ള പലചരക്ക് കടയിലും പൂട്ട്‌ പൊളിച്ച് അകത്ത് കടന്ന കള്ളൻ നാണയങ്ങൾ കവർന്നു.

നാവായിക്കുളം പറകുന്നിലും നിരവധി വീടുകളിൽ മോഷണശ്രമം നടന്നു. കമ്പിപാരയുമായി നടക്കുന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവി ദൃശ്യങ്ങളിൾ നിന്നും ലഭിച്ചിട്ടുണ്ട്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി.

TAGS: CASE DIARY, CCTV VISUALS, ROBBERY, KALLAMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY