പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകും
വിഴിഞ്ഞം: കോവളത്തെ സ്പായിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറുടെ വനിതാ സുഹൃത്തിലേക്ക് അന്വേഷണം നീളുന്നു. സ്പായുമായി യുവതിക്ക് ബന്ധമുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
ലൈംഗിക ചൂഷണത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷേ സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഒരു സംഘം ബാംഗ്ലൂരിലേക്ക് പോകും.
പെൺകുട്ടിക്ക് കൗൺസലിംഗ് നൽകും
ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടിക്ക് കൗൺസലിംഗ് നൽകുന്നതിന് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി. പെൺകുട്ടിക്ക് പിന്തുണ നൽകാൻ വിക്ടിം സപ്പോർട്ട് ഓഫീസറായി ഒരു ഉദ്യോഗസ്ഥയെ നിയമിക്കാനും നടപടിയായി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കുമിത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലുമായിരിക്കും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓഫീസ് നഗരത്തിലേക്ക്
സ്പായിലെ പീഡനം അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ ഓഫീസ് കൺട്രോൾ റൂം എ.സി ഓഫീസിലേക്ക് മാറ്റി. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനും ഏകോപനത്തിനുമായാണ് കോവളം സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്ക് ഓഫീസ് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |