SignIn
Kerala Kaumudi Online
Saturday, 24 October 2026 11.48 PM IST

കോവളത്തെ ഹോംസ്റ്റേയിൽ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു,​ ആൺ സുഹൃത്തിനെതിരെ കേസ്

READ ENGLISH VERSION
case-diary-

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യെ​ ​കോ​വ​ള​ത്തെ​ ​ഹോം​ ​സ്റ്റേ​യി​ൽ​ ​ത​ട​വി​ലാ​ക്കി​ ​കൈ​ക​ൾ​ ​കെ​ട്ടി​യി​ട്ട് ​ആ​ൺ​ ​സു​ഹൃ​ത്ത് ​ക്രൂ​ര​മാ​യ​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ത് ​ര​ണ്ട് ​ദി​വ​സം.​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ടു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ഇ​യാ​ൾ​ 25​ ​ല​ക്ഷം​ ​രൂ​പ​യും​ ​ത​ട്ടി​യെ​ടു​ത്തു.​ ​ഫെ​ബ്രു​വ​രി​യി​ലെ​ ​സം​ഭ​വ​ത്തി​ൽ​ ​മാ​ന​സി​ക​മാ​യി​ ​ത​ക​ർ​ന്ന​ 33​കാ​രി നൽകിയ ​ ​പ​രാ​തി​യി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​മു​ഖ​ ​ട്രാ​വ​ൽ​സ് ​ഉ​ട​മ​യാ​യ​ ​യു​വാ​വി​നെ​തി​രെ​ ​കോ​വ​ളം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​യാ​ൾ​ ​ഒ​ളി​വി​ലാ​ണ്.


വി​വാ​ഹി​ത​യാ​യ​ ​യു​വ​തി​ ​വി​ദേ​ശ​ത്ത് ​ന​ഴ്സാ​ണ്.​ ​അ​വി​ടെ​ ​വ​ച്ച് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​യാ​യ​ ​ട്രാ​വ​ൽ​സ് ​ഉ​ട​മ​യു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.​ ​ഇ​യാ​ൾ​ ​വ​ഴി​യാ​ണ് 27​ ​വ​യ​സു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​യാ​ൾ​ 2.5​ ​ല​ക്ഷം​ ​രൂ​പ​ ​യു​വ​തി​യി​ൽ​ ​നി​ന്ന് ​ക​ടം​ ​വാ​ങ്ങി​യി​രു​ന്നു.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​നാ​ട്ടി​ലേ​ക്ക് ​വ​രാ​ൻ​ ​യു​വ​തി​ക്ക് ​കൊ​ച്ചി​യി​ലേ​ക്ക് ​വി​മാ​നം​ ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു.​ ​എ​ത്തു​മ്പോ​ൾ​ 2.5​ ​ല​ക്ഷം​ ​തി​രി​കെ​ ​ന​ൽ​കാ​മെ​ന്ന് ​പ്ര​തി​ ​വാ​ക്കു​കൊ​ടു​ത്തി​രു​ന്നു.​ ​പു​ല​ർ​ച്ചെ​ ​എ​ത്തി​യ​പ്പോ​ൾ​ ​കാ​റി​ൽ​ ​കോ​വ​ള​ത്തെ​ ​ഹോം​സ്റ്റേ​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​തു​ട​ർ​ന്നാ​ണ് ​കൈ​ക​ൾ​ ​ഉ​ടു​മു​ണ്ടു​കൊ​ണ്ട് ​കെ​ട്ടി​യി​ട്ട് ​പീ​ഡി​പ്പി​ച്ച​ത്.


ക്രൂ​ര​പീ​ഡ​ന​ത്തി​ന് ​ശേ​ഷം​ ​രാ​സ​ല​ഹ​രി​ ​പ്ര​തി​ ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​യു​വ​തി​യു​ടെ​ ​വാ​യി​ൽ​ ​തി​രു​കു​ക​യും​ ​ചെ​യ്തു.​ ​ര​ണ്ട് ​ദി​വ​സം​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​ഇ​വ​ർ.​ ​പീ​ഡ​ന​വി​വ​രം​ ​പു​റ​ത്തു​പ​റ​ഞ്ഞാ​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ടു​മെ​ന്ന് ​പ്ര​തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഭ​ർ​ത്താ​വും​ ​മ​ക​നു​മു​ള്ള​ ​യു​വ​തി​ ​ഇ​തോ​ടെ​ ​ഭീ​തി​യി​ലാ​യി.​ ​തു​ട​ർ​ന്നാ​ണ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ല​ത​വ​ണ​യാ​യി​ ​പ​ണം​ ​കൈ​ക്ക​ലാ​ക്കി​യ​ത്.​ ​സം​ഭ​വം​ ​പ്ര​തി​യു​ടെ​ ​മാ​താ​വി​നെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​അ​വ​രും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​​​യെ​ന്ന് ​യു​വ​തി​ ​പ​റ​ഞ്ഞു.​ ​ആ​ദ്യം​ ​പ​രി​ച​യ​പ്പെ​ട്ട​ ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​യു​ടെ​ ​പ്ര​തി​ക​ര​ണ​വും​ ​സ​മാ​ന​മാ​യി​രു​ന്നു.


ഇ​തോ​ടെ​ ​ആ​കെ​ ​ത​ള​ർ​ന്ന​ ​യു​വ​തി​ ​ഈ​ ​മാ​സം​ ​ആ​ദ്യ​മാ​ണ് ​ആ​ലു​വ​ ​റൂ​റ​ൽ​ ​എ​സ്.​പി​യെ​ ​നേ​രി​ൽ​ ​ക​ണ്ട് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​സീ​റോ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​കോ​വ​ളം​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​ഒ​ക്ടോ​ബ​ർ​ 12​നാ​ണ് ​കോ​വ​ളം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​പ്ര​തി​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ര​വ​ധി​ ​സ്ത്രീ​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നും​ ​ഇ​വ​രെ​ ​സ​മാ​ന​മാ​യി​ ​ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടാ​കു​മെ​ന്നും​ ​യു​വ​തി​ ​പ​റ​യു​ന്നു.

English Summary

A 33-year-old Ernakulam woman was allegedly held captive and sexually assaulted for two days by a male friend at a Kovalam homestay in February. The accused, a Thiruvananthapuram travels owner, also extorted ₹25 lakh by threatening to release recorded visuals. Kovalam police have registered a case following her complaint, and the accused is currently absconding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KOVALAM HOME STAY, ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY