SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച പ്രതി പിടിയിൽ

aa

തിരുവനന്തപുരം: പഴവങ്ങാടി പവർഹൗസ് റോഡിലുള്ള ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച്.ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.ചെല്ലമംഗലം രണ്ടാംചിറ സ്വദേശി ഗസലാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഔട്ട്‌ലെറ്റിൽ തിരക്കുള്ള സമയത്ത് അകത്തുകയറിയ പ്രതി മദ്യക്കുപ്പികൾ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പുറത്തുകടക്കുകയായിരുന്നു.മദ്യക്കുപ്പികൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ,​ ഔട്ട്‌ലെറ്റ് മാനേജർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് കേസെടുത്ത പൊലീസ്, ഔട്ട്‌ലെറ്റിലെയും പരിസരങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജഗ്മോഹൻ ദത്തൻ,കൃഷ്ണമോഹൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY