SignIn
Kerala Kaumudi Online
Thursday, 17 September 2026 8.13 AM IST

കാന്താര എ ലെജൻഡ് ; ടീസർ, ഫസ്റ്റ് ലുക്ക്

d

ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരയുടെ രണ്ടാം ഭാഗം കാന്താര എ ലെജൻഡ് ചാപ്ടർ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തു. ഗംഭീരമായ ഒരു പുതിയ അവതാരപ്പിറവിയാണ് കാന്താര എ ലെജൻഡിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം. വിജയ് കിരാഗണ്ടൂർ ആണ് നിർമ്മാതാവ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററിലെത്തും. പി. ആർ. ഒ പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY