SignIn
Kerala Kaumudi Online
Monday, 07 July 2025 3.38 AM IST

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈൻ ശിൽപ്പശാല

Increase Font Size Decrease Font Size Print Page
asap

തിരുവനന്തപുരം: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥികൾക്ക് അസാപ് കേരളയും മേവൻ സിലിക്കണും ചേർന്ന് വിഎൽഎസ്‌ഐ എസ്ഒസി ഡിസൈനിൽ മൂന്നു ദിവസം നീളുന്ന സൗജന്യ ഓൺലൈൻ പരിശീലന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതൽ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാർട്ട് ലേൺ പദ്ധതിയുടെ ഭാഗമായുള്ള ഈ ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന ശിൽപ്പശാലയിൽ 2000 വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. താല്പര്യമുള്ളവർ https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍ outreach@asapkerala.gov.in, ഫോണ്‍ 7893643355.

ഈ രംഗത്തെ മുൻനിര പരിശീലകരായ മേവൻ സിലിക്കണിൽ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ശിൽപ്പശാല സഹായിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരളയും മേവൻ സിലിക്കണും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക് വിദ്യാർത്ഥികൾക്കും ഇലക്ട്രോണിക്സ്/എംഎസ്.സി ഇലക്ട്രോണിക്സിൽ എം.ടെക്/എം.എസ്. രണ്ട്, മൂന്ന്, നാല് അധ്യയന വർഷങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടാതെ, വിഎൽഎസ്‌ഐ ഡിസൈനിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കും ഈ വർക്ക്‌ഷോപ്പിൽ പങ്കടുക്കാവുന്നതാണ്.

TAGS: CAREER, CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.