ഡിഗ്രിക്കാർക്ക് വൻ അവസരം; ബാങ്കിംഗ് മേഖലയിൽ ആറായിരത്തിലധികം ഒഴിവുകൾ
1 MIN READ
| AUTHOR : Web Desk PUBLISHED: JULY 02, 2026 10:59 AM IST
കരിയർ (എഐ ചിത്രം)
ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ (പിഒ), മാനേജ്‌മെന്റ് ട്രെയിനി (എംടി) തസ്‌കികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്). 6,715 പിഒ ഒഴിവുകളാണുള്ളത്. 11 പബ്ളിക് സെക്‌ടർ ബാങ്കുകളിലേക്കാണ് നിയമനം നടക്കുന്നത്. 2026 ജൂലായ് 21 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. എഴുത്തുപരീക്ഷയുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in. സന്ദർശിക്കണം.
ഹോം പേജിൽ കാണുന്ന “CRP PO/MT" എന്നത് തിരഞ്ഞെടുക്കണം.
അതിൽ “New Registration" എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ നമ്പറും പാസ്‌വേർഡും നിർമിക്കണം.
ഇതുപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത, വിദ്യാഭ്യാസ, കമ്മ്യൂണിക്കേഷൻ വിവരങ്ങൾ നൽകണം.
ഫോട്ടോ, ഒപ്പ്, വിരലടയാളം, ഡിക്ളറേഷൻ തുടങ്ങിയ അപ്‌ലോഡ് ചെയ്യണം.
ഫീസടച്ച് കോപ്പി ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ഫീസ്
ജനറൽ, ഒബിസി, ഇഡബ്ള്യുഎസ്- 850 രൂപ
എസ്‌സി, എസ്‌ടി, പിഡബ്ള്യുബിഡി-175 രൂപ
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർക്ക് ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. രജിസ്ട്രേഷൻ സമയത്ത് ബിരുദം സ്ഥിരീകരിക്കുന്ന സാധുവായ മാർക്ക് ഷീറ്റോ ബിരുദ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി
20 വയസാണ് കുറഞ്ഞ പ്രായപരിധി.
2026 ജൂലായ് ഒന്നിന് 30 വയസ് കവിയാൻ പാടില്ല.
RELATED TOPICS: JOB, CAREER, BANKING JOBS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ