SignIn
Kerala Kaumudi Online
Friday, 03 July 2026 6.37 PM IST

ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തൊഴിൽ അവസരം, അപേക്ഷ ക്ഷണിച്ചു.

job

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എഐസിടിഇ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഫസ്റ്റ് ക്ലാസോടെ പാസായ ത്രിവത്സര ഇലക്ട്രിക്കൽ ഡിപ്ലോമയോ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബിഎസ്സി ഇലക്ട്രിക്കൽ ബിരുദമോ ആണ് യോഗ്യത.

ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് എസ്എസ്എൽസി വിജയവും ബന്ധപ്പെട്ട ട്രേഡിൽ (ഇലക്ട്രിക്കൽ) നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് (NTC) യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫസ്റ്റ് ക്ലാസോടെയുള്ള ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയോ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ ഫസ്റ്റ് ക്ലാസ് ബിഎസ്സി ബിരുദമോ ഉണ്ടായിരിക്കണം.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 7 രാവിലെ 10ന് ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സഹിതം കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0470-2627400.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB, CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY