SignIn
Kerala Kaumudi Online
Friday, 18 September 2026 6.18 AM IST

അഡാർ ലുക്കിൽ സംയുക്ത വർമ്മ

ss

സിനിമയിലെ പോലെ നാടൻ വേഷങ്ങളിലാണ് സംയുക്ത വർമ്മ ജീവിതത്തിലും പ്രത്യക്ഷപ്പെടുക. സെറ്റ് സാരി ഉടുത്ത് അതിസുന്ദരിയായി തിളങ്ങുന്ന സംയുക്തയുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സംയുക്ത തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സൗത്ത് ലൂമിന്റെ ഡിസൈൻ സെറ്റ് സാരിയാണ് സംയുക്ത ധരിച്ചത്. എന്തൊരു ഐശ്വര്യമാണ് സംയുക്ത ചേച്ചിയെ ഈ വേഷത്തിൽ കാണാനെന്ന് ആരാധകർ. ബിജു മേനോന്റെ പ്രിയ പാതിയായി മാറിയ സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിന്നിട്ട് ഇരുപത്തിരണ്ടു വർഷമായി. എന്നാൽ സംയുക്തയുടെ ഓരോ വിശേഷവും അറിയാൻ പ്രേക്ഷകർക്ക് ഇന്നും ഇഷ്ടമാണ്. സിനിമയിൽ അഭിനയിച്ച സമയത്ത് ഗോസിപ്പിൽ ഇടം പിടിക്കാത്ത താരമാണ് സംയുക്ത. അഭിനയജീവിതം ആരംഭിച്ചു മൂന്നുവർഷത്തിനുള്ളിൽ മികച്ച നടി എന്ന സംസ്ഥാന അംഗീകാരം സ്വന്തമാക്കുകയും ചെയ്തു. മൂന്നുവർഷം മാത്രമാണ് സംയുക്ത സിനിമയിൽ സജീവമായി നിന്നത്. എന്നാൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY