SignIn
Kerala Kaumudi Online
Friday, 25 September 2026 1.19 AM IST

കണക്ക് തീർക്കാൻ കണ്ഠീരവയിൽ

isl

ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്‌റ്റേഴ്സ് - ബാംഗ്ലൂർ പോരാട്ടം

ബംഗളൂരു: ഐ.എസ്,എല്ലിൽ ഇന്ന് കളക്കളവും ഗാലറിയും തീപിടിക്കുന്ന കേരള് ബ്ലാസ്റ്റേഴ്സ് - ബംഗളൂരു പോരാട്ടം. രാത്രി 7.30 മുതൽ ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചിരവൈരികൾ വീണ്ടും മുഖാമുഖം വരുന്ന വാശിയേറിയ പോരാട്ടം. കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ ബംഗളൂരുവിന്റെ സുനിൽ ഛെത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിനും തുടർന്നുണ്ടായ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇരുടീമും ആദ്യയമായാണ് കണ്ഠീരവിയിൽ നേർക്കുനേർ വരുന്നത്. കിക്കോഫിന് മുന്നേതന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇരുടീമും പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അഭിമാന പോരാട്ടത്തിൽ പ്രിയപ്പെട്ട താരങ്ങൾക്ക് പിന്തുണയേകാൻ നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകർ ബംഗളൂരുവിൽ എത്തുമെന്നാണ് റിപ്പോർട്ട്. നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരിക്കും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രവേശനമുള്ളത്.

ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്സ്

സീസണിലെ രണ്ടാം പാദത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഗോവയ്‌ക്കെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ച് ഗംഭീര വിജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുന്നത്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണിപ്പോൾ. ആദ്യ പാദ മത്സരങ്ങൾ അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.

അതേസമയം ഈസീസണിൽ നിറം മങ്ങിപ്പോയ ബംഗളൂരു 17 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു ഈ സീസണിൽ ഒരു ജയം പോലുമില്ലാത്ത ഹൈദരാബാദിനെ 2-1ന് തോൽപ്പിച്ചിരുന്നു. വൈകിയ വേളയിൽ വിജയത്തുടർച്ചയിലൂടെയൊരു തിരിച്ചുവരവാണ് ബംഗളൂരു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ സ്വന്തം തട്ടകത്തിൽ പുറത്തെടുുന്ന മികവ് ബ്ലാസ്റ്റേഴ്സിനെതിരെയും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണവർ. അവസാനം കളിച്ച നാല് മത്സരങ്ങളിലും ശ്രീകണ്ഠീരവയിൽ ബംഗളൂരു തോറ്റിട്ടില്ല. മൂന്നെണ്ണത്തിലും അവർ ജയിച്ചു.

രാഹുൽ പുറത്തിരുന്നേക്കും

ഗോവയ്‌ക്കെതിരെ ഇറങ്ങിയ ഇലവനിൽ വലിയ മാറ്റം വരുത്താൻ കോച്ച് വുകോമനോവിച്ച് തയ്യാറായേക്കില്ല. അതേസമയം ഗോവയ്‌ക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന രാഹുൽ കെ.പിക്ക് പകരം ലക്ഷദ്വീപ് താരം മുഹമ്മദ് അയ്മൻ ബംഗളൂരുവിനെതിരെ തുടക്കം മുതൽ കളിച്ചേക്കുമെന്നാണ് റിപ്പോടർട്ടുകൾ. രാഹുലിന് ഈ സീസണിൽ പ്രതീക്ഷയ്‌ക്കൊത്തുയരാനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360