SignIn
Kerala Kaumudi Online
Thursday, 24 September 2026 11.51 AM IST

ദുബായ് ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും പ്രവാസി തിളക്കം; കോടികളുടെ സമ്മാനത്തിൽ നിന്ന് ക്ഷേത്രത്തിനും സംഭാവന

bhanu-sobhani
ഭാനു ശോഭനി

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം ഒൻപത് കോടി രൂപ) ജാക്ക്‌പോട്ട്. ഭാനു ശോഭനിയെന്ന 40കാരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോട്ടറിയടിച്ചത്. സെപ്തംബർ രണ്ടിന് പോളണ്ടിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് ഭാനു നറുക്കെടുപ്പിന്റെ രണ്ട് ടിക്കറ്റ് വാങ്ങിയത്. ഒന്ന് മില്ലേനിയം മില്യണർ ഡ്രോയിന്റെയും ഒന്ന് റേഞ്ച് റോവറിന്റേയുമായിരുന്നു. ഇതിൽ മില്യണർ ഡ്രോയിന്റെ ഭാഗ്യമാണ് ഭാനുവിനെ തേടിയെത്തിയത്.

സമ്മാനനേട്ടം ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറിയുടെ ഔദ്യോഗിക ഫേസ്‌‌ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായതെന്നും ഭാനു പറഞ്ഞു. സന്തോഷവാർത്ത ആദ്യം അമ്മയെയാണ് അറിയിച്ചത്. തുടർന്ന് ഭാര്യയെ വിളിച്ചു. എല്ലാക്കൊല്ലവും ലോട്ടറിയെടുക്കുമ്പോൾ എന്തിനാണ് പണം വെറുതെ കളയുന്നതെന്ന് ഭാര്യ ചോദിക്കുമായിരുന്നുവെന്ന് ഭാനു പറയുന്നു. ഇത് നിക്ഷേപമാണെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയിരുന്നത്.

2021 മുതലാണ് ഭാനു ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്ത് തുടങ്ങിയത്. അഞ്ച് മുതൽ പത്ത് ടിക്കറ്റുകൾവരെ ഒരു വർഷം വാങ്ങാറുണ്ടായിരുന്നു. ഇക്കൊല്ലമെടുത്ത 557 സീരീസിലെ 0489 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ടിക്കറ്റ് നമ്പർ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകിച്ച് രീതിയൊന്നുമില്ലെന്നും മിക്കപ്പോഴും യാത്രകളിലായിരിക്കുമ്പോൾ മനസിൽ തോന്നുന്ന ഏതെങ്കിലുമൊന്ന് വാങ്ങുകയാണ് പതിവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പത്തുവർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഭാനു. ബർ ദുബായിൽ ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ് ഫാക്‌ടറി നടത്തുന്നു. 13, ആറ് വയസുകാരായ പെൺമക്കൾക്കും ഭാര്യക്കും അമ്മയ്ക്കുമൊപ്പമാണ് താമസം. ദുബായിൽ സ്വന്തമായി നാല് വില്ലകളുണ്ട്. ലോട്ടറി നറുക്കെടുപ്പിലൂടെ കിട്ടുന്ന പണം ഫിക്‌സഡ് ഡെപ്പോസിറ്റ്, നിക്ഷേപം എന്നിവയ്ക്കും കൂടുതൽ പ്രോപ്പർട്ടി വാങ്ങാനും ഉപയോഗിക്കാനാണ് തീരുമാനം. ഇന്ത്യയിൽ സ്വന്തമായി ക്ഷേത്രമുണ്ടെന്നും കുറച്ച് പണം അവിടെ സംഭാവനയായി നൽകുമെന്നും ഭാനു അറിയിച്ചു.

English Summary

Indian expatriate Bhanu Shobhani, 40, won a $1 million jackpot in the Dubai Duty Free Millennium Millionaire draw after participating since 2021\. He bought the winning ticket while traveling to Poland. Bhanu plans to invest the prize money in fixed deposits, property, and investments, while also donating some to his temple in India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI DUTY FREE, DUBAI DUTY FREE LOTTERY, BHANU SHOBHANI, പ്രവാസി ലോട്ടറി, DUBAI LOTTERY JACKPOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360