SignIn
Kerala Kaumudi Online
Thursday, 24 September 2026 1.10 PM IST

'പ്ലെയിംഗ് ഇലവനെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല, പരിശീലകനും ക്യാപ്റ്റനും കൃത്യമായ കാഴ്ചപ്പാടുണ്ട്'

gautam-gambhir
ഗൗതം ഗംഭീർ

ന്യൂഡൽഹി: ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര്യത്തിൽ കോച്ചിനും ക്യാപ്റ്റനും കൃത്യമായ കാഴചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ടീം സെലക്ഷനെ കുറിച്ചുള്ള തന്റെ നിലപാട് ഗംഭീർ വ്യക്തമാക്കിയത്.

അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരക്കിടെ വൈഭവ് സൂര്യവംശിയെ മാറ്റി സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ ചർച്ചകളോടും വിമർശനങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള ശബ്ദമോ അല്ല പ്ലെയിംഗ് ഇലവനെ തീരുമാനിക്കുന്നത്. പരിശീലകനും ക്യാപ്റ്റനും ആ‌ർക്കാണ് മത്സരം വിജയിപ്പിക്കാനാകുമെന്ന് കരുതുന്നത്, ഏറ്റവും മികച്ച പ്ലെയിംഗ് ഇലവൻ ഏതാണ്, ഇത്രയുംനാൾ ഏറ്റവും മികച്ച രീതിയിൽ കളിച്ചത് ആരാണ് എന്നതിനാണ് പ്രധാന്യം. ഇക്കാര്യത്തിൽ പരിശീലകനും ക്യാപ്റ്റനും കൃത്യമായ കാഴ്ചപ്പാടുണ്ട്'-ഗൗതം ഗംഭീ‌ർ വ്യക്തമാക്കി.

ദീർഘകാലമായി ടീമിനായി മികച്ച സംഭാവന നൽകിയ സഞ്ജുവിനെപ്പോലെയുള്ള പ്രതിഭകളെ മൂന്നോ നാലോ പരാജയങ്ങളുടെ പേരിൽ പെട്ടെന്ന് തള്ളികളയാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കളിക്കാർക്ക് ടീമിലുള്ളിൽ പൂർണ സുരക്ഷിതത്വബോധം നൽകാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ടീമിലും മത്സരത്തിലും വലിയ സ്വാധീനം സൃഷ്ടിച്ച ഒരു കോമ്പിനേഷനെ പെട്ടെന്ന് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പരിശീലകരെ സംബന്ധിച്ചിടത്തോളം ടീമിന്റെ സമീപകാല വിജയങ്ങൾ കണക്കിലെടുക്കുമ്പോൾ തുടർച്ച നിലനിർത്തുക എന്നത് വളരെ പ്രധാനമാണെന്നും ഗംഭീർ പറഞ്ഞു.

English Summary

Indian cricket team head coach Gautam Gambhir stated that social media does not determine the team's playing XI. In an interview with JioStar, he emphasized that both the coach and the captain have a clear vision and a well-defined perspective regarding team selection.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN CRICKET TEAM, GAUTAM GAMBHIR, SANJU SAMSON, VAIBHAV SURYAVANSHI, TEAM SELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360