SignIn
Kerala Kaumudi Online
Thursday, 24 September 2026 9.22 PM IST

രോഹിത്തും കൊ‌ഹ്‌ലിയും ഗില്ലിന് കരുത്തേകും; ഇരുവരുടെയും സാന്നിധ്യം ഗുണകരമെന്ന് ഗംഭീർ

gambhir-rohit-kohli
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം രോഹിത്തും കൊ‌ഹ്‌ലിയും

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നായകൻ ശുഭ്മാൻ ഗില്ലിന് മുതിർന്ന താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കൊഹ്‌ലിയുടെയും സാന്നിധ്യം കരുത്താകുമെന്ന് പറയുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. കളിക്കളത്തിലും പുറത്തും ഇരുവരുടെയും അനുഭവസമ്പത്ത് ഗില്ലിന് ഏറെ സഹായകരമാകുമെന്നും ഗംഭീർ പറഞ്ഞു.

ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത്തും കൊ‌ഹ്‌ലിയും ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ കളിക്കുന്നുണ്ട്. ഗില്ലിന്റെ ക്യാപ്‌ടൻസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഗംഭീർ റോക്കോയുടെ പ്രാധാന്യം എടുത്തുപറഞ്ഞത്.

'ഏകദിന ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‌ലിയെയും പോലുള്ള താരങ്ങൾക്കൊപ്പം കളിക്കാനാകുന്നത് ഗില്ലിന്റെ ഭാഗ്യമാണ്. കളിക്കളത്തിലും പുറത്തും അവർക്ക് ഗില്ലിനെ സഹായിക്കാനാകും. വികാരങ്ങൾക്ക് അടിമപ്പെടാതെ കഠിനമായ സാഹചര്യങ്ങളിൽ ശാന്തത നിലനിർത്തേണ്ടത് പ്രധാനമാണ്. റൺസിലൂടെ മാത്രമല്ല, മാതൃകയായി മുന്നിൽ നിന്ന് നയിക്കാനും ഗില്ലിന് കഴിയുന്നുണ്ട്. ഇതുവരെ ശരിയായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഏകദിനത്തിൽ അടുത്തിടെ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കാര്യങ്ങൾ വൈകാതെ മാറുമെന്നാണ് പ്രതീക്ഷ,' ഗംഭീർ വ്യക്തമാക്കി.

ഗില്ലിന്റെ ക്യാപ്‌ടൻസിയെക്കുറിച്ചുള്ള മറുപടിയായിരുന്നെങ്കിലും രോഹിത്തിനും കൊ‌ഹ്‌ലിക്കും ഗംഭീർ നൽകിയ പിന്തുണ ശ്രദ്ധേയമായി. പ്രത്യേകിച്ച് രോഹിത്തിന്റെ ഏകദിന ഭാവിയെക്കുറിച്ച് അടുത്തിടെ ഉയർന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശീലകന്റെ പ്രതികരണം. ജൂലായിൽ ലോർഡ്‌സിൽ നടന്ന ഏകദിനത്തിന് മുമ്പ് രോഹിത്തിന്റെ അവസാന മത്സരമാണ് അതെന്നും അടുത്ത ലോകകപ്പിൽ അദ്ദേഹത്തിന് ടീമിൽ ഇടമുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ മത്സരത്തിൽ 138 റൺസിന്റെ തകർപ്പൻ പ്രകടനമാണ് രോഹിത് കാഴ്‌ചവച്ചത്.

തുടർന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയും മുതിർന്ന താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഗംഭീറിന്റെ പ്രതികരണം ഏകദിന ടീമിൽ രോഹിത്തിനും കോഹ്‌ലിക്കും ഇപ്പോഴും ലഭിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

English Summary

India head coach Gautam Gambhir said Rohit Sharma and Virat Kohli’s experience will be valuable to captain Shubman Gill during the ODI series against the West Indies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAUTAM GAMBHIR, ROHIT SHARMA, VIRAT KOHLI, SHUBMAN GILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360