SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.58 PM IST

വിനീത് ശ്രീനിവാസൻ പറഞ്ഞിട്ട് പോലും കേട്ടില്ല; പ്രണവ് അനുസരിക്കണമെങ്കിൽ പ്രശാന്ത് തന്നെ എത്തണം

READ ENGLISH VERSION

'വർഷങ്ങൾക്ക് ശേഷം' എന്ന വിനീത് ശ്രീനിവാസൻ സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. ചിത്രത്തിൽ പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ മീശ പിരിക്കാൻ പ്രണവിനോട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടു. എന്നാൽ, അത് മോഹൻലാലിനെ അനുകരിക്കുന്നതുപോലെയാകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് ചെവിയിൽ എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് അത് ചെയ്യാൻ തയ്യാറായതെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനിപ്പോൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് പ്രശാന്ത്.

prasanth

ആട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് പ്രശാന്ത് അമരവിള എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലും സെറ്റ് അസോസിയേറ്റായി പ്രശാന്ത് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽതന്നെ വിനീത് ശ്രീനിവാസനുമായും പ്രണവ് മോഹൻലാലുമായും വളരെ അടുപ്പമുണ്ട് പ്രശാന്തിന്. പ്രണവ് മീശ പിരിക്കാൻ വേണ്ടി അടുത്തുപോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അതെന്താണെന്ന് ഇപ്പോൾ ഓർമയില്ലെന്നാണ് പ്രശാന്ത് പറയുന്നത്.

പറഞ്ഞപ്പോൾ പ്രണവ് തലയാട്ടിയിട്ട് പോയി എന്നാൽ അനുസരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ പ്രണവ് മീശ പിരിച്ചു. ഇത് കണ്ട് സെറ്റിൽ കയ്യടിയും ബഹളവുമായിരുന്നു. ടൂർ പോകുന്നതുപോലെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സെറ്റെന്നും പ്രശാന്ത് അമരവിള പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, VARSHANGALKK SHESHAM, PRASANTH AMARAVILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY