SignIn
Kerala Kaumudi Online
Saturday, 03 October 2026 11.26 AM IST

ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാം, മാതളത്തോടൊപ്പം അടുക്കളയിലുളള ഈ ഒരു സാധനം കൂടി ചേർത്താൽ മതി

juice

ചർമ്മത്തിന് കൂടുതൽ തിളക്കവും ആരോഗ്യവും സൗന്ദര്യവും ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്ലൂട്ടാതയോൺ. ഇത് മരുന്നായും പലവിധത്തിലുളള സൗന്ദര്യവർദ്ധക വസ്തുക്കളായും ഉപയോഗിക്കുന്നത് പതിവാണ്. ഭീമമായ തുകയാണ് ഇവയ്ക്കായി ചെലവഴിക്കാറുളളത്. എന്നാൽ പ്രകൃതിദത്തമായി ഗ്ലൂട്ടാതയോൺ നമ്മുടെ ചർമ്മത്തിന് ലഭിക്കുകയാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത്.

പഴവർഗങ്ങളിൽ ഗ്ലൂട്ടാതയോണിന്റെ ഗുണങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്ന ഒന്നാണ് മാതളം. ആന്റിഓക്സിഡന്റുകളുടെ കലവറയായ മാതളത്തിന് ഒരുപോലെ നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കാൻ സാധിക്കും. മാതളത്തിൽ കൂടുതലായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വിളർച്ചയുളളവർ മാതളം കൂടുതലായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാത്സ്യവും ഫൈബറും ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമമായിരിക്കും.


മാതളം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
സാധാരണ മാതളം കുരുക്കളോടെയാണ് നമ്മൾ കഴിക്കാറുളളത്. ഇത് മൂത്രത്തിൽ കല്ലുളളവർക്കും ദഹനപ്രശ്നങ്ങൾ ഉളളവർക്കും ദോഷം ചെയ്യും. അതിനാൽ ദിവസവും മാതളം കഴിക്കുന്നവർ കുരുക്കൾ നീക്കം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക. എല്ലാ ദിവസവും മാതളം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു മാതളത്തിന്റെ പകുതി മാത്രം കഴിക്കാൻ ശ്രമിക്കുക. മാതളത്തെപോലെ ഏറെ ഗുണപ്രദമായ ഒന്നാണ് ക്യാരറ്റ്. അതുകൊണ്ടുത്തന്നെ ഇതുരണ്ടും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരത്തിൽ കൂടുതൽ ഗ്ലൂട്ടാതയോണിന്റെ അംശം ഉണ്ടാകും.

ജ്യൂസ് തയ്യാറാക്കാം

ഒരു മാതളത്തിന്റെ പകുതിയും അധികം വലിപ്പകുറവില്ലാത്ത ക്യാരറ്റുമാണ് ജ്യൂസ് തയ്യാറാക്കാൻ അനുയോജ്യം. കുരുനീക്കം ചെയ്ത മാതളവും നന്നായി വ്യത്തിയാക്കിയെടുത്ത ക്യാരറ്റും നന്നായി മിക്സിയിൽ അരച്ചെടുക്കുക. പഞ്ചസാര ആവശ്യമാണെങ്കിൽ മാത്രം ചേർത്താൽ മതി. ഇത്തരത്തിൽ എല്ലാ ദിവസവും രാവിലെ ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് കുടിക്കുകയാണെങ്കിൽ വെറും ഏഴ് ദിവസം കൊണ്ട് ഫലം ലഭിച്ചുതുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH, BEAUTY, DIET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY