മുഹമ്മ: ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് കേന്ദ്രമാക്കി ആരംഭിച്ച ഡിവി അത്ലറ്റിക് അക്കാദമിയുടെ ഉദ്ഘാടനം ഒളിംപ്യൻ പി.രാമചന്ദ്രൻ നിർവഹിച്ചു. കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണെന്നും അർപ്പിത മനസാണ് കായിക താരത്തിന് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒളിംപ്യൻ മനോജ് ലാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ. വി.ഉത്തമൻ, പി.ആക്ബർ, കെ.കെ. പ്രതാപൻ, വി.സവിനയൻ, പി.തങ്കമണി, കെ.ആർ.ബ്രിജിത്ത്, ആർ.സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |