SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.47 AM IST

മുഖ്യമന്ത്രി ചെയ്തത് കൊടുംചതി: കെ. സുധാകരൻ

k-sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ആരാണിത് സ്‌പോൺസർ ചെയ്യുന്നത്. സംസ്ഥാന സർക്കാരാണെങ്കിൽ അത് വ്യക്തമാക്കണം. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തിരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് മുങ്ങിയത്.

വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികൾക്കു വേണ്ടിപോലും പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാർട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മന്ത്രിസഭായോഗം പോലും റദ്ദാക്കിയ മുഖ്യമന്ത്രി ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പിന്റെയെങ്കിലും ചുമതല ഏതെങ്കിലും മന്ത്രിക്കു നൽകാനുള്ള വിവേകം കാട്ടണമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA