SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

ധൈര്യവും സമയവും സംഭരിച്ചത് ഒരു വർഷം കൊണ്ട്;'കളർഫുൾ' ഫോട്ടോഷൂട്ട് നടത്തിയ താരത്തെ മനസിലായോ

Increase Font Size Decrease Font Size Print Page
photoshoot

ഒറ്റയ്ക്കായുളള പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ റഹ്മാൻ. കളർഫുൾ എന്ന ക്യാപ്ഷനോടുകൂടിയാണ് ഖദീജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.ആദ്യമായാണ് ഒറ്റയ്ക്കൊരു ഫോട്ടോഷൂട്ട് നടത്തുന്നതെന്നും അത് തീർത്തും അവിശസ്വനീയവും ഒരിക്കലും മറക്കാൻ സാധിക്കാത്തതുമാണെന്നും ഖദീജ പറഞ്ഞു. ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.

വേദികളിൽ എപ്പോഴും മുഖം പകുതി മറച്ചാണ് ഖദീജ എത്താറുളളത്. വൈറൽ ചിത്രങ്ങളിലും ചുവന്ന മാസ്കുപയോഗിച്ച് മുഖം പകുതി മറച്ചാണ് താരം എത്തിയിരിക്കുന്നത്. ഹിജാബ് ധരിച്ച് അതിനുമുകളിൽ പൂക്കൾ അണിഞ്ഞിട്ടുണ്ട്. മുത്തുകൾ കോർത്തൊരുക്കിയ മാലയും ഖദീജ ധരിച്ചിട്ടുണ്ട്. നെറ്റിയിലും കവിളിന്റെ മുകൾ വശത്തും കൺപോളകളിലും പച്ച, മഞ്ഞ, ചുവപ്പ്. വെളള എന്നീ നിറങ്ങളുപയോഗിച്ച് ചില ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പലരീതിയിൽ പോസ് ചെയ്ത ചിത്രങ്ങളാണ് ഖദീജ പോസ് ചെയ്തിരിക്കുന്നത്. കണ്ണുകൾ അടച്ചും തുറന്നും രൂക്ഷമായി നോക്കിയുമായിട്ടുളളതാണ് ചിത്രങ്ങൾ.

786 Khatija Rahman(@khatija.rahman)님의 공유 게시물

ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും ഖദീജ പങ്കുവച്ചിട്ടുണ്ട്. 'ചിന്താഭാരമുള്ള കാലത്തിലൂടെയായിരുന്നു കഴിഞ്ഞ കുറേയേറെ നാളുകളായി ഞാൻ കടന്നുപൊയ്ക്കൊണ്ടിരുന്നത്. എന്റെ ചില പ്രധാന സൃഷ്ടികൾ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ഒരു ഇടവേള അനിവാര്യമാണെന്ന് തോന്നിയപ്പോൾ ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടത്താമെന്ന് തീരുമാനിച്ചു.

വലിയ ആത്മപരിശോധനയ്ക്ക് ശേഷം, ഒരു വർഷത്തിനിപ്പുറം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ധൈര്യവും സമയവും ഞാൻ സംഭരിച്ചു. അങ്ങനെയാണ് പ്രകൃതി മാതാവിൽ നിന്നുള്ള നിറങ്ങൾ ഞാൻ അണിഞ്ഞത്. ഈ ചിത്രങ്ങൾ എന്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും ശക്തികളെയും പുനർനിർവചിക്കുന്ന ഒരു യാത്രയെ അടയാളപ്പെടുത്തുന്നു. യാതൊന്നും ചിന്തിക്കാതെയാണ് ഈ വർണങ്ങൾ ഞാൻ തിരഞ്ഞെടുത്തതും അണിഞ്ഞതും. കൂടെ നിന്ന എല്ലാവർക്കും നന്ദി'- ഖദീജ കുറിച്ചു.

എ ആർ റഹ്മാൻ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച 'ഫരിശ്തോ' എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീത ലോകത്ത് സജീവമാകുന്നത്. ഇതിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരത്തിനും താരം അർഹയായി.

TAGS: PHOTOSHOOT, VIRAL, COLORFUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY