SignIn
Kerala Kaumudi Online
Sunday, 17 May 2026 7.37 PM IST

കേദാർനാഥ് യാത്രയ്‌ക്കിടെ കിംസ് ഫിനാൻസ് ഓഫീസർ കെ. സദീഷ് കുമാർ മരിച്ചു

s

തിരുവനന്തപുരം: കേദാർനാഥ് യാത്രയ്‌ക്കിടെ കിംസ് ഗ്രൂപ്പ് ചീഫ് ഫിനാൻസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മണക്കാട് നമ്പിഗാർഡൻസ്, 2ഇ, ശ്രീപാദം ഹൗസിൽ കെ. സദീഷ് കുമാറാണ് (59) കേദാർനാഥ് ക്ഷേത്ര ദർശനത്തിന് പോയ കുടുംബസമേതമുള്ള യാത്രയ്‌ക്കിടെ മരിച്ചത്.
ഇക്കഴിഞ്ഞ 17നാണ് ഭാര്യയും മകനുമുൾപ്പെടുന്ന ഒമ്പതംഗ സംഘം കേദാർനാഥിലേക്ക് യാത്ര തിരിച്ചത്. ഡൽഹിയിൽ നിന്ന് വിമാന മാർഗം ഡെറാഡൂണിലിറങ്ങിയശേഷം ഹെലികോപ്ടർ മാർഗം കേദാർനാഥിലേക്ക് പോകുന്നതിനുള്ള കാർ യാത്രയ്‌ക്കിടെ 19നാണ് ഹൃദയാഘാതമുണ്ടായത്. അവിടെ ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ ഏറെദൂരം സഞ്ചരിച്ച് ഒരു ക്ളീനിക്കിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

കോഴിക്കോട് സ്വദേശിയായ സദീഷ് കുമാർ മുപ്പത് വർഷമായി കിംസ് ഹെൽത്ത്-എയർട്രാവൽ എന്റർപ്രൈസസ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ചീഫ് ഫിനാൻസ് ഓഫീസറാണ്. ഭാര്യ: സിന്ധു പി.കെ. മകൻ: ശ്യാംരാജാ (ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർത്ഥി). പരേതനായ കോളോടി സുകുമാരനാണ് പിതാവ്. മാതാവ് സത്യഭാമ അമ്മ. മരണവിവരറിഞ്ഞ് ബന്ധുക്കൾ കേദാർനാഥിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകൾ ഇന്ന് കേദാർനാഥിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA