SignIn
Kerala Kaumudi Online
Saturday, 15 August 2026 1.56 AM IST

'ലെെഫിൽ' ഗുണഭോക്തൃ വിഹിതം പ്രതിഷേധാർഹം

1

ലൈഫ് പദ്ധതിയിൽ ലക്ഷം രൂപ ഗുണഭോക്താവ് നൽകണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു. സംസ്ഥാനത്ത് അഞ്ചു ലക്ഷം വീടാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് കാലത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ 5,000 കോടി രൂപ ഗുണഭോക്താക്കളിൽ നിന്ന് വാങ്ങാമായിരുന്നു. പുതിയ തീരുമാനം പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് നൽകിയിരുന്ന ഓരോ തുകയും യു.ഡി.എഫ് സർക്കാർ വെട്ടിക്കുറയ്ക്കുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം പരിശോധിക്കണം. മുഖ്യമന്ത്രിക്ക് കേരളത്തിലെ മുഴുവൻ ആളുകളുടെയും അഭിമാനം സംരക്ഷിക്കാൻ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യത്തിൽ നിന്ന് രക്ഷപ്പെടാൻ പത്തും നൂറും നുണകൾ പറയുകയാണ്.

കെ.എൻ. ബാലഗോപാൽ

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം.

 മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം​ ​പൊ​ളി​യു​ന്നു

മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യെ​ ​പി​ടി​ച്ചു​കെ​ട്ടു​മെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​തോ​ളി​ൽ​ ​കൈ​യി​ട്ടു​ ​ന​ട​ക്കു​ന്ന​ ​മാ​ഫി​യ​ ​ത​ല​വ​ന്മാ​രെ​ ​കാ​ണു​ന്നി​ല്ലേ.​ ​ല​ഹ​രി​ ​ക​ട​ത്തു​ ​ത​ല​വ​ന്മാ​രു​മാ​യി​ ​ത​നി​ക്കു​ള്ള​ ​ബ​ന്ധം​ ​മ​റ​ച്ചു​ ​വ​യ്ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളോ​രൊ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മേ​ലു​ള്ള​ ​സം​ശ​യ​ത്തി​ന്റെ​ ​ആ​ക്കം​ ​കൂ​ട്ടു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ദ​ങ്ങ​ളെ​ല്ലാം​ ​ഒ​ന്നൊ​ന്നാ​യി​ ​പൊ​ളി​ഞ്ഞു​ ​വീ​ഴു​ന്നു.​ ​കാ​സ​ർ​കോ​ട് ​എം.​ഡി.​എം.​എ​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​വ​രു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​ത് ​കേ​വ​ല​ ​സൗ​ഹൃ​ദം​ ​മാ​ത്ര​മ​ല്ലെ​ന്ന​ത് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​തെ​ളി​വു​ക​ൾ​ ​പു​റ​ത്തു​വ​ന്നു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ളു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​കാ​ർ​ഡ് ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ഇ​ട​പെ​ട്ടെ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ്.​ ​ഒ​രു​ ​ഭാ​ഗ​ത്ത് ​തൂ​ഫാ​നും​ ,​മ​റു​ഭാ​ഗ​ത്ത് ​സം​ര​ക്ഷ​ണ​വു​മാ​ണോ​ ​സ​ർ​ക്കാ​ർ​ ​ന​യ​മെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ജ​ന​ങ്ങ​ളോ​ട് ​വ്യ​ക്ത​മാ​ക്ക​ണം.

ബി​നോ​യ് ​വി​ശ്വം
സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​സി.​പി.​ഐ​ .

 മോ​ദി​ ​മാ​പ്പ് ​പ​റ​യ​ണം

എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യെ​ ​അ​പ​മാ​നി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണം.​ ​ജാ​തീ​യ​ത​യു​ടെ​ ​വി​ഷ​ ​വി​ത്തു​ക​ൾ​ ​പാ​കാ​നാ​ണ് ​ബി.​ജെ.​പി​യും​ ​സം​ഘ​പ​രി​വാ​റും​ ​പ​രി​ശ്ര​മി​ക്കു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​'​സ​ബ്കാ​ ​സാ​ത്ത്,​ ​സ​ബ്കാ​ ​വി​കാ​സ്'​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​ത്തി​ൽ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലേ.​ ​ബി.​ജെ.​പി​യു​ടെ​യും​ ​മോ​ദി​യു​ടെ​യും​ ​ഷാ​യു​ടെ​യും​ ​ഡി.​എ​ൻ.​എ​ ​ത​ന്നെ​യ​താ​ണ്.​ ​ജാ​തി​യു​ടെ​യും​ ​മ​ത​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ച്ച് ​സ​വ​ർ​ണ​ ​മേ​ധാ​വി​ത്വം​ ​ന​ട​പ്പാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ആ​ ​മ​നോ​നി​ല​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ന്ന​ ​ഹീ​ന​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​ഖാ​ർ​ഗെ​യെ​ ​അ​പ​മാ​നി​ച്ച​ ​സം​ഭ​വം.​ ​മ​നു​വാ​ദ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​കാ​ലം​ ​മാ​റി​യെ​ന്ന് ​ബി.​ജെ.​പി​ ​തി​രി​ച്ച​റി​യ​ണം.​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഹ​സ​ന​മാ​ണ്.​ ​പ്ര​തി​ക​ൾ​ക്ക് ​ഈ​ ​ധൈ​ര്യം​ ​ന​ൽ​കി​യ​ത് ​മോ​ദി​യു​ടെ​യും​ ​ഷാ​യു​ടെ​യും​ ​നി​ല​പാ​ടു​ക​ളാ​ണ്.

കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി
എ.​ഐ.​സി.​സി​ ​ജ​ന.​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA