പാശ്ചാത്യ സംഗീത കോഴ്സ്
എം.ജി സർവകലാശാലയും തിരുനക്കര ബീഥോവൻസ് അക്കാഡമി ഒഫ് മ്യൂസിക് ആൻഡ് ആർട്‌സും സംയുക്തമായി നടത്തുന്ന പാശ്ചാത്യ സംഗീതം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർവകലാശാല അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, ബീഥോവൻസ് അക്കാഡമി ഒഫ് മ്യൂസിക് ആൻഡ് ആർട്‌സ്, ചിൽഡ്രൻസ് ലൈബ്രറി, തിരുനക്കര ടെമ്പിൾ റോഡ്, കോട്ടയം1, ഫോൺ: 7034563004, 8606556122, ഇ - മെയിൽ : info@beethovensacademy.com, വെബ്സൈറ്റ് : beethovensacademy.com.
അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ സെപ്തംബർ 14 മുതൽ നടക്കും. സെപ്തംബർ 1 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ (സി.ബി.സി.എസ്) (2019-2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മേയ് 2026 ന്റെ പ്രാക്ടിക്കൽ 17 മുതൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |