
കൊച്ചി: അമേരിക്കയിൽ പോയിട്ടുള്ളത് നൂറുപ്രാവശ്യം. ആറു ഭൂഖണ്ഡങ്ങളിലായി 72 രാജ്യങ്ങൾ സഞ്ചരിച്ചു... ലോകസഞ്ചാരം ബിസിനസും ഹോബിയുമാക്കിയ ജീന ഫെർണാണ്ടസാണ് ഇതിനോടകം ഇത്രയും യാത്രകൾ ചെയ്ത് ശ്രദ്ധയയാകുന്നത്. യാത്രകളോടുള്ള കമ്പത്താൽ ടൂർ മാനേജർ ജോലി തിരഞ്ഞെടുത്ത ജീന, 'ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്" എന്ന ട്രാവൽ കമ്പനിയുടെ സി.ഇ.ഒയാണ്. 22-ാം വയസിൽ സിംഗപ്പൂർ- മലേഷ്യ- തായ്ലൻഡ് യാത്രാസംഘത്തിന് എസ്‌കോർട്ട് പോയതാണ് വഴിത്തിരിവായത്. വിമാനയാത്രതന്നെ ആദ്യം. മൊബൈൽഫോണും ഇന്റർനെറ്റും വ്യാപകമല്ലാതിരുന്ന കാലത്ത് കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ച് പഠിക്കുന്ന രീതി ജീനയുടെ ആദ്യ യാത്രയെ സഹായിച്ചു. ചെറിയപരാതി പോലുമില്ലാതെ ആദ്യയാത്ര ഭംഗിയാക്കി. ടൂർ മാനേജരെന്ന നിലയിലെ രണ്ടു പതിറ്റാണ്ടത്തെ പരിചയമാണ് 2023ൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ബെസ്റ്റിനേഷൻ ഹോളിഡേയ്‌സിന്റെ പിറവിക്ക് കാരണം. നിലവിൽ കേരളത്തിലെ പ്രധാനപ്പെട്ട ട്രാവൽ സ്ഥാപനമാണിത്.
'ഒരു ജീവിതം, 100 രാജ്യം"
പോപ്പുലറായ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള നീണ്ടയാത്രകൾ വിരസതയും സമയനഷ്ടവുമുണ്ടാക്കുന്നതായി യൂറോപ്യൻ ട്രിപ്പുകളിൽ ജീനയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നയനാനന്ദകരമായ പുതിയ ലൊക്കേഷനുകൾ ഐറ്റിനെറിയിൽ ഉൾപ്പെടുത്തി. ജീവിതത്തിൽ ഒരാൾ 100 രാജ്യങ്ങളെങ്കിലും സന്ദർശിക്കണമെന്നതാണ് ജീനയുടെ സന്ദേശം.
'ലെറ്റ്സ് ഗോ ടുഡെ എന്നതാണ് നയം". ഒന്നും നമ്മൾ നാളേയ്ക്ക് വയ്ക്കരുത്. - ജീന ഫെർണാണ്ടസ് സി.ഇ.ഒ, ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |