തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ വന്ദേമാതരം മുഴുവനായും ആലപിച്ച നടപടിയിൽ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്. വർഗ്ഗീയ വാദികളുടെ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചതെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. മതനിരപേക്ഷ ഇന്ത്യയെ കൊല്ലാൻ പാഞ്ഞടുക്കുന്ന വർഗ്ഗീയവാദികളെപ്പോലെ ആട്ടിൻ തോലണിഞ്ഞ ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആയുധമാണ്. ഇഷ്ടമില്ലാത്ത വരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം. നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗ്ഗീയവാദികൾ ഇഹ്സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. വൃദ്ധനായ ഇഹ്സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗീയ വാദികളുടെ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചത്'- എം സ്വരാജ് കുറിച്ചു.
എം സ്വരാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വന്ദേമാതരം ആയുധമാവുമ്പോൾ..
വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല..
സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആയുധമാണ്..
ഇഷ്ടമില്ലാത്ത വരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം..
നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗ്ഗീയവാദികൾ ഇഹ്സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്.
വൃദ്ധനായ ഇഹ്സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗ്ഗീയ വാദികളുടെ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചത്. എ ഐ സി സി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂർണതോതിൽ ആലപിച്ചു .
കേരളത്തിലെ യു ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണതോതിൽ ആലപിച്ചത് മറക്കാറായിട്ടില്ല. അന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ചു, ആശീർവദിച്ചു !.
മതനിരപേക്ഷ ഇന്ത്യയെ കൊല്ലാൻ പാഞ്ഞടുക്കുന്ന വർഗ്ഗീയവാദികളെപ്പോലെ ആട്ടിൻ തോലണിഞ്ഞ ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ട് .
വലതുപക്ഷ വർഗ്ഗീയ സഖ്യത്തെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ മതനിരപേക്ഷ ഇന്ത്യക്കു നിലനിൽക്കാനാവൂ.
CPM leader M Swaraj criticized the AICC for fully singing "Vande Mataram" during its Independence Day celebrations. Swaraj alleged the Congress bowed to communalists' diktats, labeling the song a political weapon of the Sangh Parivar. He stressed the need to identify those undermining secular India by supporting communal agendas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |