SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 AM IST

മുഖം പൂ പോലെ സുന്ദരമാകണോ? ഈ പച്ചക്കറി ശീലമാക്കൂ, ഒപ്പം പ്രമേഹവും മാറും

glow

പുത്തൻ ഫാസ്റ്റ്‌ഫുഡ് ജീവിതശൈലിയിൽ നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും പ്രതിവിധിയായി പ്രത്യേക ജീവിതശൈലി പലരും സ്വീകരിക്കാറുണ്ട്. ഓട്ടവും ചാട്ടവും നടത്തവും ഭക്ഷണക്രമത്തിലെ മാറ്റവും എല്ലാം അവയിൽ ചിലതാണ്.

അമിതമായി കൊഴുപ്പും മധുരവും പുളിയും എരിവും എല്ലാം കഴിക്കുന്നത് പൊതുവിൽ ഭാവിയിൽ നമ്മെ രോഗങ്ങളിലേക്ക് നയിക്കും. ഇത്തരത്തിൽ രോഗം വരാതിരിക്കാൻ ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. ശുദ്ധമായ പച്ചക്കറികൾ പലപ്പോഴും രോഗങ്ങളെ അകറ്റാൻ സഹായിക്കാറുണ്ട്. വിശപ്പ് മാറാൻ സഹായിക്കുന്നതിനൊപ്പം. രോഗം വരാതെ സൂക്ഷിക്കാനും പലപ്പോഴും നല്ല പച്ചക്കറികൾ കഴിക്കുന്നവർക്ക് സാധിക്കും.

നമ്മൾ മിക്കപ്പോഴും വീട്ടിൽ തോരനോ മെഴുക്കുപുരട്ടിയോ എല്ലാം വയ്‌ക്കുന്ന വള്ളിച്ചെടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കോവയ്‌ക്ക. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ഒരിത്തിരി സ്ഥലം വീട്ടിലുണ്ടെങ്കിൽ ആർക്കും വളർത്താവുന്നതാണ് കോവലിനെ. ഏത് സമയത്തും നന്നായി വളർത്താവുന്ന കോവലിന്റെ ഫലമായ കോവയ്‌ക്ക മികച്ച ആരോഗ്യ ഗുണങ്ങളുള്ളതാണ്.

കോവലിന്റെ ഇലകളിലെ ചില ഗുണങ്ങൾ പനി, ബ്രോങ്കൈറ്റിസ്,മഞ്ഞപ്പിത്തം, സന്ധിവേദന എന്നിവ അകറ്റാൻ നല്ലതാണ്. ഹൃദയത്തിന്റെ നല്ല പ്രവർത്തനത്തിനും ഹൃദ്രോഗങ്ങൾ അകറ്റാനും കോവയ്‌ക്ക നല്ലതാണ്.ജലാംശം ധാരാളം അടങ്ങിയതിനാൽ ഇവ ക്ഷീണമകറ്റാൻ സഹായിക്കും.

പ്രമേഹരോഗത്തിന് ആയുർവേദ വിധിപ്രകാരമുള്ള മരുന്നുകൾ തയ്യാറാക്കാൻ കോവയ്‌ക്ക ഉപയോഗിക്കാറുണ്ട്. കറിയായും സൂപ്പിനൊപ്പവും കോവയ്‌ക്ക ഉപയോഗിക്കാം. പ്രമേഹം നിയന്ത്രിക്കാൻ അത്ഭുതകരമായ കഴിവ് കോവയ്‌ക്കയ്‌ക്കുണ്ട്.

ഇരുമ്പിന്റെ അംശം മതിയാവോളം അടങ്ങിയതിനാൽ ക്ഷീണം അകറ്റാൻ കോവയ്‌ക്ക നല്ലതാണ്. അമിത വണ്ണം തടയാനും ഈ പച്ചക്കറി മികച്ചതാണ്. ബി2 അടക്കം വൈറ്റമിനുകളടങ്ങിയ കോവയ്‌ക്ക നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിനും സഹായിക്കും.

ക്യാൻസർ, വൃക്ക രോഗങ്ങൾ, അൾസർ എന്നിവ അകറ്റാനും മലബന്ധം തടയാനും ഉചിതമാണ് കോവയ്‌ക്ക. ത്വക്ക് രോഗങ്ങളും അലർജിയും അകറ്റുന്നതിനാൽ കോവയ്‌ക്ക ത്വക്ക് തിളങ്ങുന്നതിന് സഹായിക്കുകയും ചെയ്യും ഇതിലൂടെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ സാധിക്കും.

നമ്മുടെ വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന കോവയ്ക്കയിൽ രുചിയും ഗുണവും ഒരുപോലെ അടങ്ങിയിട്ടുണ്ട്. അയൺ, വിറ്റാമിൻ സി, ബി, ബി2, ബി3, കാൽസ്യം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് കോവയ്ക്ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IVY GOURD, BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE