SignIn
Kerala Kaumudi Online
Thursday, 19 February 2026 4.22 AM IST

അമ്മയുടെ പേരിൽ നിർമ്മാണ കമ്പനിയുമായി സുരാജ്

Increase Font Size Decrease Font Size Print Page

ss

ലിസ്റ്റിൻ സ്റ്റീഫനൊപ്പം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് . ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന

ചിത്രം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. സുരാജിന്റെ അമ്മയാണ് വിലാസിനി. ചിത്രത്തിലെ നായകനും സുരാജാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പൂജയോടെ തുടക്കം കുറിച്ചു. സുരാജ് വെഞ്ഞാറമൂടും കുടുംബാംഗങ്ങളും താരങ്ങളും സന്നിഹിതരായിരുന്നു. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, വിതരണം : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഒ : പ്രതീഷ് ശേഖർ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY