
കേരളത്തിന്റെയും, കർണാടകയുടെയും ഉൾക്കാടുകളിൽ വസിച്ചിരുന്നു ചില ഗോത്രങ്ങളുടെ ജീവിതചരിത്രത്തെ ആസ്പദമാക്കി സൈനു ചാവക്കാടൻ രചനയും സംവിധാനവും നിർവഹിക്കുന്ന അസ്ഥിക്കാരി ഈ മാസം ചിത്രീകരണം ആരംഭിക്കും.
അസ്ഥിക്കാരി എന്ന ശക്തമായ കേന്ദ്ര കഥാപാത്രമായി സഖി സത്യ എത്തുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം - രഞ്ജിത്ത് പുന്നപ്ര , വരികൾ - റഫീഖ് അഹമ്മദ്, സംഗീതം - സോണി സായ് പശ്ചാത്തല സംഗീതം - സായി ബാലൻ , ചിത്രസംയോജനം - ഗൗതം ശരത് കലാസംവിധാനം - ഷെരീഫ് സി കെ, സംഘട്ടനം - ഡ്രാഗൺ ജിറോഷ്, സലോമി പ്രൊഡക്ഷൻസിന്റെ ബാനറിൽ സലോമി ജോണി ആണ് നിർമ്മാണം. സഹനിർമ്മാണം - ചലച്ചിത്ര കഫേ, ഫസ്റ്റ്റിങ് മീഡിയ, വിനിത രമേശ്, പി.ആർ.ഒ - പി ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |