ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി നൽകി നടി റോഷ്‌ന ആൻ റോയ്. നടി കഴിഞ്ഞദിവസം പങ്കുവച്ച ഗ്ലാമർ ചിത്രത്തിന് താഴെയാണ് മുൻ ഭർത്താവുമായി ബന്ധപ്പെട്ട കമന്റ് പ്രത്യക്ഷപ്പെട്ടത്. 'കിച്ചു രക്ഷപ്പെട്ടു' എന്നാണ് പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്. ഇതിന് 'അങ്ങനെയല്ല ബേബ്. ഞാനാണ് അതിജീവിച്ചത്' എന്നായിരുന്നു റോഷ്‌നയുടെ മറുപടി. സബ്സ്ക്രിപ്ഷൻ തുടങ്ങിയെന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയായിരുന്നു കമന്റ് വന്നത്. 390 രൂപയ്ക്കാണ് നടി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം 'ഒരു അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ജനശ്രദ്ധ നേടുന്നത്. പാവം ചെയ്യാത്തവർ കല്ലെറിയട്ടെ, സുല്ല്, ധമാക്ക എന്നീ സിനിമകളിലും റോഷ്ന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നടൻ കിച്ചു ടെല്ലസുമായി പിരിയുന്നുവെന്ന് റോഷ്ന വെളിപ്പെടുത്തിയത്.
2020ൽ വിവാഹിതരായ ഇരുവരും അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെയാണ് കിച്ചു ജനശ്രദ്ധനേടുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'അജഗജാന്തരം' സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
Malayalam actress Roshna Ann Roy gave a sharp reply to a sarcastic comment on her Instagram post. After she shared glamorous pictures announcing her paid subscription service for ₹390, a user commented, "Kichu escaped.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |