കൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായിയും വിജയ ഗ്രൂപ്പ് സ്ഥാപകനുമായ പുലമൺ കിഴക്കേക്കര നഗർ ആഗസ്റ്റ് മന്ദിരത്തിൽ സി.എസ്.കമലാസനൻ (90) നിര്യാതനായി. ഭൗതികദേഹം ഇന്ന് രാവിലെ 9 മുതൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് 4ന് വിജയ ഹോസ്പിറ്റലിന് സമീപം സംസ്കാരം നടത്തും. ഭാര്യ: കെ.എസ്.അമ്മിണി. മക്കൾ: ഡോ. മിനി രാജീവ് (വൈസ് ചെയർമാൻ, വിജയ ഹോസ്പിറ്റൽസ്), വിജി ബീനു (വിജയ ബേക്കറി), അഡ്വ. പ്രിയ അനിൽ. മരുമക്കൾ: ഡോ. വി.എസ്.രാജീവ് (ചെയർമാൻ, വിജയ ഹോസ്പിറ്റൽസ്), എ.വി.ബീനു (വിജയ ബേക്കറി), അഡ്വ. അനിൽ വേണുഗോപാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |