തിരുവനന്തപുരം ജില്ലയിലെ വഴയിലയിൽ നിന്നാണ് വാവാ സുരേഷിന് കോൾ വരുന്നത്. കോഴി, താറാവ്, പോത്ത്, കാള എന്നിവയെ വളർത്തുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെയുള്ള ഗൂസുകളുടെ (വാത്ത, Goose) ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഉടമ വന്നുനോക്കിയപ്പോഴാണ് ഒരു വലിയ മൂർഖൻ പാമ്പിനെ കാണുന്നത്. തുടർന്ന് ആ പാമ്പ് ചാക്കുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്തേക്ക് മാറി. അപ്പോഴാണ് അവർ വാവയെ വിവരമറിയിച്ചത്.
മുൻപും ഇവിടെനിന്ന് പത്തോളം പാമ്പുകളെ വാവാ സുരേഷ് പിടികൂടിയിട്ടുണ്ട്. ഉടമ കാട്ടിക്കൊടുത്ത സ്ഥലത്ത് തിരഞ്ഞെങ്കിലും ആദ്യഘട്ടത്തിൽ പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് മൂർഖനെ കണ്ടെത്തിയത്.
കവിളിൽ നിറയെ വിഷവുമായി വായ നന്നായി തുറന്ന് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അപകടകാരിയായ ഒരു വലിയ മൂർഖനായിരുന്നു അത്. ഏതുനിമിഷവും കടിക്കാവുന്ന അവസ്ഥയിലായിരുന്ന പാമ്പിൽ നിന്ന് പോത്തും കാളയും ഗൂസുകളുമെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടകാരിയായ ആ മൂർഖൻ പാമ്പിനെ പിടികൂടുന്ന കാഴ്ചകളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.
Snake catcher Vava Suresh successfully captured a large, venomous cobra at a farm in Vayala, Thiruvananthapuram. The dangerous snake was discovered after loud cries from geese alerted the owner. Suresh, who has previously caught several snakes at the same location, located the aggressive cobra after an extensive search, ensuring the safety of the livestock.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |