SignIn
Kerala Kaumudi Online
Saturday, 11 July 2026 4.43 AM IST

കയ്യിൽ പെട്രോളും കയറും; തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

READ ENGLISH VERSION
protest

തിരുവനന്തപുരം: കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. കോർപ്പറേഷന് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കയ്യിൽ പെട്രോളുമായി രണ്ടുപേർ മരത്തിന്റെ മുകളിൽ കയറി. വർഷങ്ങളായി സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ് ഇവർ.

കോർപ്പറേഷൻ മുമ്പിൽ 16 ദിവസമായി കുടിൽ കെട്ടി സമരം നടത്തിവരുന്ന ശുചീകരണ തൊഴിലാളികളാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ഫയർഫോഴ്‌സും പൊലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളെയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാർഗം തകിടം മറിക്കുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM CORPORATION, CLEANING STAFFS, PETROL, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA