SignIn
Kerala Kaumudi Online
Sunday, 08 December 2024 6.56 PM IST

ഗുരുദേവ സൗരഭ്യം വത്തിക്കാനിലും

Increase Font Size Decrease Font Size Print Page
sree-narayana-guru-

സ്നേ​ഹ​ത്തി​ന്റെ​യും​ ​അ​തി​ൽ​ ​പി​റ​ക്കു​ന്ന​ ​ഏ​ക​ലോ​ക​ ​സ​ങ്ക​ല്പ​ത്തി​ന്റെ​യും​ ​വി​ശു​ദ്ധ​മാ​യൊ​രു​ ​പു​ഴ​യാ​യി​രു​ന്നു​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ.​ ​മ​ത​ത്തി​നും,​​​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ലോ​ക​മാ​കെ​ ​ത​ഴ​ച്ചു​വ​ള​രു​ന്ന​ ​മാ​ത്സ​ര്യ​ങ്ങ​ൾ​ക്കും​ ​മീ​തെ,​​​ ​മ​നു​ഷ്യ​ൻ​ ​എ​ന്ന​ ​ഈ​ശ്വ​ര​സൃ​ഷ്ടി​യെ​ ​പ്ര​തി​ഷ്ഠി​ക്കു​ന്ന​ ​പു​ണ്യ​ ​ദ​ർ​ശ​ന​മാ​യി​രു​ന്നു​ ​ആ​ ​പു​ഴ​യു​ടെ​ ​തെ​ളി​നീ​രൊ​ഴു​ക്ക്.​ ​കേ​ര​ളം​ ​എ​ന്നൊ​രു​ ​കൈ​ക്കു​ട​ന്ന​യി​ൽ​ ​പി​റ​ന്ന​തു​കൊ​ണ്ടും,​​​ ​പി​ന്നാ​ക്ക​ ​ജാ​തി​ ​എ​ന്ന​ ​മ​നു​ഷ്യ​സ്ര​ഷ്ട​മാ​യ​ ​അ​തി​രി​ന് ​അ​ക​ത്താ​യ​തു​കൊ​ണ്ടും​ ​ലോ​ക​മാ​കെ​ ​ഒ​ഴു​കി​ ​നി​റ​യാ​ൻ​ ​ദൂ​രം​ ​പി​ന്നെ​യും​ ​ബാ​ക്കി​യാ​യെ​ന്നു​ ​മാ​ത്രം.​ ​ദൈ​വ​ത്തെ​ക്കു​റി​ച്ച​ല്ല​;​ ​മ​നു​ഷ്യ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു​ ​ഗു​രു​വി​ന്റെ​ ​മ​ഹാ​ദ​ർ​ശ​നം.​ ​മ​ഹാ​ദേ​വ​നെ​ന്ന് ​ഗു​രു​ ​വി​ളി​ച്ച​ത്,​​​ ​ശി​വ​ഭ​ഗ​വാ​നെ​യ​ല്ല,​​​ ​മ​നു​ഷ്യ​നെ​ന്ന​ ​അ​ദ്ഭു​ത​ ​സൃ​ഷ്ടി​ക്കു​ ​പി​ന്നി​​ലെ​ ​മ​ഹാ​ശ​ക്തി​യെ​ ​ത​ന്നെ​യാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​ഗു​രു​ദ​ർ​ശ​നം​ ​വി​ശ്വ​ദ​ർ​ശ​ന​മാ​കു​ന്ന​തും,​​​ ​നാ​ണു​വെ​ന്ന​ ​നാ​രാ​യ​ണ​ഗു​രു​ ​ഒ​ഴു​കി​യൊ​ഴു​കി​ ​വി​ശ്വ​ഗു​രു​വാ​യി,​​​ ​സ​ത്യ​ബോ​ധ​ത്തി​ന്റെ​യും​ ​സ​ർ​വ​ ​ജ്ഞാ​ന​ത്തി​ന്റെ​യും​ ​ഗി​രി​ശി​ഖ​ര​ങ്ങ​ളി​ലേ​ക്കു​ ​കൂ​ടി​ ​പ​ട​ർ​ന്നു​ ​ക​യ​റു​ന്ന​തും.​ ​ആ​ ​ദ​ർ​ശ​ന​ത്തി​നും​ ​ശാ​ന്തി​സ​ങ്ക​ല്പ​ങ്ങ​ൾ​ക്കും​ ​ലോ​ക​ത്തോ​ളം​ ​വ്യാ​പ്തി​ ​സ​മ്മാ​നി​ക്കു​ന്നൊ​രു​ ​ധ​ന്യ​വേ​ള​യ്ക്കാ​ണ് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ,​​​ ​ക്രി​സ്തു​മ​ത​ത്തി​ന്റെ​ ​ആ​സ്ഥാ​ന​മാ​യി​ ​ലോ​കം​ ​ബ​ഹു​മാ​നി​ക്കു​ന്ന​ ​വ​ത്തി​ക്കാ​നി​ൽ​ ​തി​രി​തെ​ളി​ഞ്ഞ​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റ് ​വേ​ദി​യൊ​രു​ക്കു​ന്ന​ത്!
മ​നു​ഷ്യ​സ്നേ​ഹ​വും​ ​ലോ​ക​ശാ​ന്തി​യും​ ​ല​ക്ഷ്യ​മാ​ക്കി​ ​ഗു​രു​ദേ​വ​ൻ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​ദ​ർ​ശ​ന​ത്തി​ന്റെ​യും​ ​ക​ർ​മ്മ​ങ്ങ​ളു​ടെ​യും​ ​വ്യാ​പ്‌​തി​യും​ ​ദീ​പ്‌​തി​യും​ ​ഈ​ ​സു​ദി​ന​ത്തി​നു​ണ്ട്.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്കും​ ​ക്രൈ​സ്‌​ത​വ​ ​വി​ശ്വാ​സി​ക​ൾ​ക്കും​ ​അ​ഭി​മാ​ന​വും​ ​സ​ന്തോ​ഷ​വും​ ​പ​ക​രു​ന്ന​ ​ഈ​ ​സു​വി​ശേ​ഷ​ ​മു​ഹൂ​ർ​ത്തം​ ​അ​വ​ർ​ക്കു​ ​മാ​ത്ര​മ​ല്ല,​​​ ​മാ​ന​വ​രാ​ശി​ക്കാ​കെ​ ​പു​തി​യ​ ​പ്ര​തീ​ക്ഷ​യും​ ​ദി​ശാ​ബോ​ധ​വും​ ​പ​ക​ർ​ന്നു​ ​ന​ൽ​കും.​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റി​ൽ,​​​ ​ഫ്രാ​ൻ​സി​സ് ​മാ​ർപാപ്പ​ ​ഇ​ന്നു​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​ശീ​ർ​വാ​ദ​ ​പ്ര​ഭാ​ഷ​ണം​ ​ശ്ര​വി​ക്കാ​ൻ​ ​ലോ​കം​ ​ചെ​വി​യോ​ർ​ത്തു​ ​നി​ൽ​ക്കു​ന്നു.​ ​ആ​ലു​വ​യി​ൽ,​​​ ​പെ​രി​യാ​ർ​ ​തീ​ര​ത്തെ​ ​അ​ദ്വൈ​താ​ശ്ര​മം​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​നു​ ​ശേ​ഷം​ ​മ​റ്റൊ​രു​ ​ധ​ന്യ​ത​ ​കൈ​വ​രി​ക്കു​ന്ന​ ​അ​പൂ​ർ​വ​ ​സ​ന്ദ​ർ​ഭം​ ​കൂ​ടി​യാ​ണ് ​ഇ​ത്.​ ​ഇ​വി​ടെ​യാ​ണ് 1924​-​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഏ​ഷ്യ​യി​ലെ​ ​ആ​ദ്യ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നം​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ത്.​ ​അ​തി​ന്റെ​ ​ശ​താ​ബ്ദി​ ​നി​റ​വി​ലാ​ണ് ​വ​ത്തി​ക്കാ​നി​ലെ​ ​ഈ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​വും,​​​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റും​ ​ന​ട​ക്കു​ന്ന​ത് ​എ​ന്ന​തി​നു​ ​ത​ന്നെ​ ​ഒ​രു​ ​ദ​ർ​ശ​ന​ ​സൗ​ന്ദ​ര്യ​വും​ ​സൗ​ര​ഭ്യ​വു​മു​ണ്ട്.
ലോ​ക​ത്തെ​ ​സ്നേ​ഹ​ത്തി​ന്റെ​ ​വേ​ദ​പു​സ്ത​കം​ ​പ​ഠി​പ്പി​ച്ച​ ​ക്രി​സ്തു​ദേ​വ​ന്റെ​ ​തി​രു​വി​ശ്വാ​സ​ങ്ങ​ളു​ടെ​ ​അ​ൾ​ത്താ​ര​യാ​യ​ ​വ​ത്തി​ക്കാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​ല്ലാ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​ആ​ചാ​ര്യ​ന്മാ​രും​ ​അ​നു​യാ​യി​വൃ​ന്ദ​വു​മു​ണ്ട്-​ ​പ​തി​ന​ഞ്ചു​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​ഈ​ ​പ്ര​തി​നി​ധി​ക​ൾ​ ​ഈ​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റി​നു​ ​ശേ​ഷം​ ​മ​ട​ങ്ങു​ന്ന​ത് ​മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ​യും​ ​ലോ​ക​ ​സ​മാ​ധാ​ന​ത്തി​ന്റെ​യും​ ​ഗു​ര​ുദ​ർ​ശ​ന​ ​ദീ​പ്തി​ ​മ​ന​സി​ൽ​ ​ഏ​റ്റു​വാ​ങ്ങി​യാ​യി​രി​ക്കും​ ​എ​ന്നു​ ​തീ​ർ​ച്ച.​ ​യു​ദ്ധ​ങ്ങ​ളും​ ​ക​ലാ​പ​ങ്ങ​ളും​ ​ക​രി​നി​ഴ​ൽ​ ​പ​ട​ർ​ത്തു​ന്ന​ ​ലോ​ക​ത്തി​ന് ​ആ​ ​ദ​ർ​ശ​ന​ ​ദീ​പ്തി​ ​ശാ​ന്തി​യു​ടെ​ ​പു​തി​യ​ ​സൂ​ര്യ​പ്ര​കാ​ശ​മാ​കും.​ ​വാ​ദി​ച്ചും​ ​ക​ല​ഹി​ച്ചും​ ​ആ​രെ​യും​ ​തോ​ല്പി​ക്കു​വാ​ന​ല്ല,​​​ ​സ്വ​യം​ ​അ​റി​യാ​നും,​​​ ​അ​റി​ഞ്ഞ​തി​നെ​ക്കു​റി​ച്ച് ​ലോ​ക​ത്തെ​ ​അ​റി​യി​ക്കാ​നു​മാ​യി​രു​ന്നു​ ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ക​ർ​മ്മ​വും.​ ​നൂ​റ്റാ​ണ്ടു​ ​പി​ന്നി​ട്ട,​​​ ​ആ​ലു​വ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ക​വാ​ട​ത്തി​ലെ​ ​സ്വാ​ഗ​ത​വ​ച​നം​ ​ത​ന്നെ​ ​അ​താ​യി​രു​ന്നു.​ ​സ്വ​യം​ ​അ​റി​യാ​നും,​​​ ​അ​തി​ൽ​ ​നി​ന്ന് ​ഉ​ദി​ക്കു​ന്ന​ ​സ്നേ​ഹ​ജ്ഞാ​നം​ ​ലോ​ക​ത്തി​ന് ​പ​റ​ഞ്ഞു​കൊ​ടു​ക്കാ​നു​മാ​യി​രു​ന്നു,​​​ ​ഗു​രു​വി​ന്റെ​ ​യാ​ത്ര​ക​ളും​ ​കാ​വ്യ​ര​ച​ന​ക​ളും.
ലോ​ക​ത്ത് ​മ​താ​ച​ര്യ​ന്മാ​ർ​ക്കും​ ​ആ​ത്മീ​യ​ ​നേ​താ​ക്ക​ൾ​ക്കും​ ​കു​റ​വി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​​​ ​പു​തി​യ​ ​പു​തി​യ​ ​ആ​ൾ​ദൈ​വ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നു​വ​രി​ക​യും​ ​ചെ​യ്യു​ന്നു​!​ ​താ​ൻ​ ​ദൈ​വ​മ​ല്ലെ​ന്നും,​​​ ​ത​ന്നെ​ ​ആ​രാ​ധി​ക്ക​രു​തെ​ന്നും​ ​ഗു​രു​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ആ​രാ​ധ​ന​യ്ക്ക്,​​​ ​അ​ത് ​അ​ന്ധ​മാ​യ​ ​വി​ശ്വാ​സ​ത്തി​ൽ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് ​എ​ന്നൊ​രു​ ​ന്യൂ​ന​ത​യു​ണ്ട്.​ ​അ​നു​സ​ര​ണ​യ്ക്കാ​ക​ട്ടെ,​​​ ​ചോ​ദ്യം​ചെ​യ്യാ​നാ​കാ​ത്ത​ ​ആ​ധി​പ​ത്യ​ത്തി​ന്റെ​ ​കീ​ഴ്പ്പെ​ട​ലു​മു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ് ​ആ​രാ​ധ​ന​യ്ക്കും​ ​അ​നു​സ​ര​ണ​യ്ക്കും​ ​മീ​തെ​ ​ഗു​രു​ ​അ​റി​വി​നെ​ ​പ്ര​തി​ഷ്ഠി​ച്ച​ത്.​ ​മ​താ​ചാ​ര്യ​ന്മാ​രി​ൽ​ ​പ​ല​രു​ടെ​യും​ ​കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ​ ​പ​ല​പ്പോ​ഴും​ ​നി​ഴ​ലി​ക്കു​ന്ന​ത് ​അ​വ​രു​ടെ​ ​ത​ന്നെ​ ​സ്വ​കാ​ര്യ​മാ​യ​ ​മ​ത​വി​ശ്വാ​സ​ങ്ങ​ളും​ ​പ്ര​മാ​ണ​ങ്ങ​ളു​മാ​യി​രി​ക്കും.​ ​അ​തു​കൊ​ണ്ടാ​ണ് ​മ​തം​ ​വ​ള​രു​മ്പോ​ഴും​ ​മ​നു​ഷ്യ​ൻ​ ​ത​ള​രു​ന്ന​ത്.
ഏ​ക​ദൈ​വ​മെ​ന്ന് ​ഗു​രു​ ​പ​റ​ഞ്ഞ​ത​ത്ര​യും​ ​പ്ര​പ​ഞ്ച​ ​ശ​ക്തി​യെ​ക്കു​റി​ച്ചാ​ണ്.​ ​അ​രു​വി​പ്പു​റ​ത്ത് ​നാം​ ​പ്ര​തി​ഷ്ഠി​ച്ച​ത് ​ഈ​ഴ​വ​ശ്ശി​വ​നെ​യാ​ണെ​ന്ന് ​മ​റു​പ​ടി​ ​ന​ല്കി,​​​ ​മ​ത​ ​പ്ര​മാ​ണി​മാ​രു​ടെ​ ​വാ​യ​ട​പ്പി​ച്ച​പ്പോ​ൾ,​​​ ​മ​ത​ത്തെ​ ​ത​ള്ളി​പ്പ​റ​യു​ക​യ​ല്ല,​​​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​അ​വ​രു​ടെ​ ​വി​ശ്വാ​സം​ ​അ​വ​രു​ടെ​ ​ഈ​ശ്വ​ര​നാ​ണ് ​എ​ന്ന് ​തെ​ളി​ച്ചു​ ​പ​റ​യു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​അ​താ​യ​ത്,​​​ ​വി​ശ്വാ​സ​ങ്ങ​ൾ​ ​പ​ല​തെ​ങ്കി​ലും​ ​ഈ​ശ്വ​ര​ൻ​ ​ഒ​ന്നു​ത​ന്നെ​ ​എ​ന്ന​ ​പ​ര​മ​സ​ത്യം.​ ​വ​ത്തി​ക്കാ​നി​ൽ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​മ്പോ​ൾ,​​​ ​ഗു​രു​ ​ര​ചി​ച്ച​ ​'​അ​നു​ക​മ്പാ​ദ​ശ​ക​"​ത്തി​നും​ ​പ്ര​സ​ക്തി​യേ​റു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​സ​ന്തോ​ഷം.​ ​ആ​ലു​വ​യി​ൽ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നം​ ​എ​ന്ന​ ​ആ​ശ​യം​ ​രൂ​പ​പ്പെ​ടു​ന്ന​ ​നാ​ളു​ക​ളി​ൽ​ ​ര​ചി​ക്ക​പ്പെ​ട്ട​താ​ണ് ​ഈ​ ​ദ​ശ​ക​മെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ഗുരുതന്നെ രചി​ച്ച 'ദൈ​വ​ ​ദ​ശ​ക​ം "പ്രാർത്ഥനാഗീതത്തി​ന്റെ ഇ​റ്റാ​ലി​യ​ൻ​ ​പ​രി​ഭാ​ഷ​യി​ലെ​ ​ആ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റി​ന് ​പ്രാ​രം​ഭ​മാ​യ​ത്!
ഒ​രു​ ​ജാ​തി,​​​ ​ഒ​രു​ ​മ​തം,​​​ ​ഒ​രു​ ​ദൈ​വം​ ​എ​ന്ന​ ​മ​ഹാ​ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ​ ​മ​ത​ത്തി​ന്റെ​ ​ക​പ​ട​വേ​ഷ​ങ്ങ​ളെ​ ​ഗു​രു​ ​ഇ​ല്ലാ​താ​ക്കി.​ ​പ​ല​ ​ജാ​തി​ ​ചാ​യ​ക്കൂ​ട്ടു​ക​ൾ​ ​ത​ട്ടി​യെ​റി​ഞ്ഞു.​ ​ഒ​രു​ ​ദൈ​വം​ ​എ​ന്ന​ ​സ​ങ്ക​ല്പ​ത്തി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠി​ച്ച​തും​ ​ആ​രാ​ധി​ച്ച​തും​ ​മ​നു​ഷ്യ​ ​സ്നേ​ഹ​ത്തെ​യാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രെ​യും​ ​ഗു​രു​ ​ആ​ത്മ​സ​ഹോ​ദ​ര​ങ്ങ​ളാ​യി​ ​ക​ണ്ടു.​ ​അ​വ​രു​ടെ​ ​ക്ഷേ​മ​ത്തി​നും​ ​മോ​ച​ന​ത്തി​നും​ ​വേ​ണ്ടി​യാ​യി​രു​ന്നു​ ​ഗു​രു​വി​ന്റെ​ ​ക​ർ​മ്മ​പ​ര​മ്പ​ര.​ ​സ്നേ​ഹ​ത്തി​ന്റെ​ ​തി​രു​സ്വ​രൂ​പ​മാ​യ​ ​ക്രി​സ്‌​തു​ദേ​വ​ന്റെ​ ​ജീ​വി​ത​വും,​​​ ​കു​രി​ശി​ലേ​റ്റ​പ്പെ​ടും​ ​വ​രെ​ ​അ​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു.​ ​ചെ​മ്പ​ഴ​ന്തി​യി​ൽ​ ​ജ​നി​ച്ച്,​​​ ​മ​രു​ത്വാ​മ​ല​യി​ലെ​യും​ ​അ​രു​വി​പ്പു​റ​ത്തെ​യും​ ​ത​പ​സും​ ​ക​ഴി​ഞ്ഞ് ​ക​ർ​മ്മ​യാ​ത്ര​ ​തു​ട​ങ്ങി​യ​ ​ഗു​രു​ദേ​വ​ന്റെ​ ​ശ്ര​മ​ങ്ങ​ള​ത്ര​യും​ ​ഏ​ഴ​ക​ളു​ടെ​ ​മോ​ച​ന​വും​ ​ക്ഷേ​മ​വും​ ​ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ക്രി​സ്‌​തു​ദേ​വ​ൻ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഗു​രു​വി​ന്റെ​ ​ഇ​ഷ്ട​ദേ​വ​നു​മാ​യി.
വി​ശ്വ​ ​മ​ഹാ​ഗു​രു​വാ​യ​ ​ഗു​രു​ദേ​വ​ന്റെ​ ​സ്മ​ര​ണ​യി​ൽ,​​​ ​മാ​ന​വ​സ്നേ​ഹ​ത്തി​ന്റെ​ ​ആ​ത്മീ​യ​ ​കേ​ന്ദ്ര​മാ​യ​ ​വ​ത്തി​ക്കാ​നി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​വും​ ​ലോ​ക​ ​മ​ത​ ​പാ​ർ​ല​മെ​ന്റും​ ​സം​ഘ​ടി​പ്പി​ച്ച​തി​ൽ​ ​ശി​വ​ഗി​രി​ ​മ​ഠ​വും.​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ,​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി,​ ​ഈ​ ​സം​രം​ഭ​ത്തി​ന്റെ​ ​മു​ഖ്യ​ ​സം​ഘാ​ട​ക​നാ​യ​ ​സ്വാ​മി​ ​വീ​രേ​ശ്വ​രാ​ന​ന്ദ​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ഭി​ന​ന്ദ​ന​വും​ ​പ്ര​ശം​സ​യും​ ​അ​ർ​ഹി​ക്കു​ന്നു.​ ​വാ​ർ​ത്താ​വി​ത​ര​ണ​ ​ബ​ന്ധ​ങ്ങ​ൾ​ ​തീ​രെ​ ​പ​രി​മി​ത​മാ​യ​ ​കാ​ലം​ ​തൊ​ട്ടേ,​​​ 113​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ ​പ്ര​ചാ​ര​ണ​ത്തി​നും,​​​ ​പി​ന്നാ​ക്ക​മെ​ന്നു​ ​പേ​രി​ട്ട് ​പ​ടി​ക​ട​ത്ത​പ്പെ​ട്ട​വ​രു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ​
'​കേ​ര​ള​കൗ​മു​ദി.​"​ ​വി​ശി​ഷ്ട​മാ​യ​ ​ഈ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ന്ന​തി​ൽ​ ​ഞ​ങ്ങ​ൾ​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​സ​ന്തോ​ഷി​ക്കു​ന്നു.​ ​ഇ​തി​ന്റെ​ ​സാ​ര​ഥി​ക​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും,​​​ ​പ്ര​ത്യേ​കി​ച്ച് ​ഈ​ ​സ​മ്മേ​ള​ന​ത്തെ​ ​ആ​ശീ​ർ​വ​ദി​ക്കു​ന്ന​ ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യ്ക്കും​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു.​ ​എ​വി​ടെ​യും​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​ജ്ഞാ​ന​ത്തി​ന്റെ​യും​ ​ശാ​ന്തി​യു​ടെ​യും​ ​പ്ര​കാ​ശം​ ​നി​റ​യ​ട്ടെ​യെ​ന്ന,​​​ ​ലോ​ക​ത്തി​ന്റെ​ ​ആ​ഗ്ര​ഹ​വും​ ​പ്ര​തീ​ക്ഷ​യും​ ​ഞ​ങ്ങ​ളു​ടെ​ ​ മുഴുവൻ​ ​വാ​യ​ന​ക്കാ​രു​മാ​യും​ ​ഹൃ​ദ​യ​പൂ​ർ​വം​ ​പ​ങ്കു​വ​യ്ക്കു​ന്നു.


ദീ​പു​ ​ര​വി
ചീ​ഫ് ​എ​ഡി​റ്റർ

TAGS: VATICAN, SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.