SignIn
Kerala Kaumudi Online
Sunday, 12 July 2026 1.28 AM IST

ഗുരുദേവ ജയന്തി : ശിവഗിരിയിൽ കമ്മിറ്റി

sachidananna-swami-samsar

ശിവഗിരി :ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷത്തിന് ശിവഗിരി മഠത്തിൽ ചേർന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരുടെ യോഗം സംഘാടകസമിതിക്ക് രൂപം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 28നാണ് ഗുരുദേവ ജയന്തി.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ,ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സുകൃതാനന്ദ സ്വാമി, സുരേശ്വരാനന്ദ സ്വാമി, ഹംസതീർത്ഥ സ്വാമി,അംബികാനന്ദ സ്വാമി,ചെമ്പഴന്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.രാജേഷ് എന്നിവർ പങ്കെടുത്തു.

ചിത്രം ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ സംഘാടക സമിതി യോഗത്തിൽ ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA