
ശിവഗിരി: ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ശിവഗിരി മഠം സന്ദർശിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സന്യാസി ശ്രേഷ്ഠരുമായി ചർച്ച നടത്തിയ ശേഷം മന്ത്രി ഗുരുദേവ മഹാസമാധിയിൽ ദർശനം നടത്തി. ശിവഗിരിയിലെത്തുന്നത് ജീവിതത്തിന്റെ ശാന്തിക്കും അത്യുന്നതിക്കും ഏറെ പ്രചോദനമാണ്. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാതഭക്ഷണവും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |