SignIn
Kerala Kaumudi Online
Friday, 18 September 2026 2.28 PM IST

ഗ്ളാമർ ലുക്കിൽ അദിതി രവി

adithi-ravi

അദിതി രവിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ബോളിവുഡ് നടിമാരെ വെല്ലുന്ന സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ. ശ്രീഗേഷ് മേക്കപ്പ് ചെയ്തിരിക്കുന്നു.

അദിതി രവിയുടെ ഗ്ളാമർ ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വേണ്ട, വേണ്ട, വേണ്ട എന്നായിരുന്നു ചിത്രം കണ്ട നടി അനുശ്രീയുടെ പ്രതികരണം. കിടിലൻ ലുക്ക് എന്ന് നടി രാധിക വേണുഗോപാൽ കുറിച്ചു.

2014 ൽ ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് അദിതി രവി സിനിമയിൽ എത്തുന്നത്. കോഹിനൂർ, അലമാര, ആദി, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടി.

ബിഗ് ബെൻ, ഹണ്ട് എന്നീ ചിത്രങ്ങളുമായി ഇൗവർഷം എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY