SignIn
Kerala Kaumudi Online
Thursday, 19 February 2026 3.53 AM IST

മലപ്പുറത്ത് പാഞ്ഞെത്തിയ കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചിട്ടു; പന്നിയെ വെടിവച്ച് കൊന്നു

Increase Font Size Decrease Font Size Print Page
wild-boar

മലപ്പുറം: കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ ഇന്നലെ രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകയായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്നും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മലപ്പുറം കൊണ്ടോട്ടിയിലും വണ്ടൂരിലും കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. വട്ടപ്പറമ്പ് ചോലക്കൽ മച്ചിങ്ങൽ സുബൈർ (36), വണ്ടൂർ ചെട്ടിയാറമ്മൽ പള്ളിപറമ്പൻ ഫൈസൽ എന്നിവർക്കാണ്‌ കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. സുബൈറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകൈക്ക് പരിക്കേറ്റ ഫൈസലിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

TAGS: WILD BOAR, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY