SignIn
Kerala Kaumudi Online
Sunday, 14 June 2026 7.16 AM IST

ആരാണീ കോട്ടിട്ട കുറുക്കൻ, ഉടുമ്പൻചോല വിഷൻ ഫസ്റ്റ് ലുക്ക്‌

cinema

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ച് കൗതുകം ജനിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ. ഹോളിവുഡ്- ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയ താരം മിലിന്ദ് സോമൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹിൻ സിദ്ദിഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ്: വിവേക് ഹർഷൻ,ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി. എആന്റ് ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY