SignIn
Kerala Kaumudi Online
Sunday, 11 October 2026 11.43 PM IST

30 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

crime

മൂവാറ്റുപുഴ: ട്രെയിനിൽ കടത്തിയ 30 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്‌ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരാണ് മൂവാറ്റുപുഴയിൽ പൊലീസിന്റെ പിടിയിലായത്.

മൂവാറ്റുപുഴ സംഗമം ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തിയ സംഘം പൊലീസ് പിടിക്കാതിരിക്കാൻ അവിടെ നിന്ന് ഓട്ടോയിലാണ് മൂവാറ്റുപുഴയിലെത്തിയത്. തുടർന്ന് കഞ്ചാവ് കൈമാറാൻ കാത്തുനിൽക്കുകയായിരുന്നു. കിലോ 2000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 20000 രൂപയ്‌ക്കാണ് കേരളത്തിൽ വിൽക്കുന്നത്.

27 പായ്‌ക്കറ്റുകളിലാക്കിയാണ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA