SignIn
Kerala Kaumudi Online
Sunday, 11 October 2026 1.39 PM IST

വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് : അപേക്ഷ ക്ഷണിച്ചു

a

തിരുവനന്തപുരം: സംസ്ഥാന്തതെ മുന്നാക്ക, (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ 'വിദ്യാസമുന്നതി' കോച്ചിംഗ് അസിസ്റ്റൻസ് (2026-27) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മെഡിക്കൽ/എൻജിനീയറിംഗ്/നിയമ പഠനം / കേന്ദ്ര സർവകലാശാല (ബിരുദം ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പഠനം, പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/എസ്.എസ്.സി/പി.എസ്.സി/യു.പി.എസ്.സി/മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ പരിശീലനത്തിനായുള്ള ധനസഹായമാണ് നൽകുന്നത്.
കൂടാതെ 'വിദ്യാസമുന്നതി' മെരിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക. അവസാന തീയതി നവംബ‌ർ 7.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA