ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കേന്ദ്ര കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു.
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു പാൻ പഞ്ചായത്ത് സിനിമയാണ് എൽ ജഗദ്മ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ".കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,ജയൻ ചേർത്തല, കലാഭവൻ പ്രജോദ്,രാജേഷ് ശർമ്മ,കിഷോർ, നോബി,വി കെ ബൈജു,പി ആർ പ്രദീപ്,രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-ഷൈജൽ പി. വി, എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.മേയ് 2ന് പ്രദർശനത്തിന് എത്തും.വിതരണം-സെവന്റി ടു ഫിലിം കമ്പനി . പി.ആർ.ഒ എ. എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |