SignIn
Kerala Kaumudi Online
Friday, 12 June 2026 4.31 PM IST

ചുളിവുകൾ മാറി ഒറ്റ ഉപയോഗത്തിൽ മുഖം വെട്ടിത്തിളങ്ങും; വേനൽക്കാലത്ത് ഈ വിദ്യ പരീക്ഷിച്ച് നോക്കൂ

beauty

കാലാവസ്ഥാ മാറ്റം പലരുടെയും ചർമത്തെ വളരെ ദോഷമായി ബാധിക്കാറുണ്ട്. കേരളത്തിൽ ചൂടുകാലം ആരംഭിച്ചുകഴിഞ്ഞു. അതിനാൽ പുറത്തിറങ്ങുന്നവരുടെ ചർമത്തിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ സാധാരണ രീതിയിലുള്ള ചർമസംരക്ഷണം മാത്രം പോര. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ചർമത്തിന് കുളിർമ നൽകുന്ന ഫേസ്‌‌പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില ഫേസ്‌പാക്കുകൾ പരിചയപ്പെടാം.

പപ്പായ ഫേസ്‌പാക്ക്

പപ്പായയിൽ പപ്പൈൻ എന്ന പ്രകൃതിദത്ത എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ നീക്കി ചർമത്തെ മൃദുവാക്കാൻ സഹായിക്കുന്നു. യുവത്വം നിലനിർത്താനും ഈ പാക്ക് നല്ലതാണ്. പപ്പായയിലെ വൈറ്റമിൻ എ, സി തുടങ്ങിയ അവശ്യ വൈറ്റമിനുകൾ ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.

നല്ല പഴുത്ത പപ്പായ അരച്ചെടുത്ത് അതിലേക്ക് ഒരു ടീസ്‌പൂൺ തേനും അൽപ്പം നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം ഇളം തണുപ്പുള്ള വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

പഴം ഫേസ്‌പാക്ക്

വൈറ്റമിൻ ബി 6, സി, സിലിക്ക, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും പിഗ്‌മെന്റേഷൻ കുറയ്‌ക്കാനും സഹായിക്കുന്നു.

നന്നായി പഴുത്ത വാഴപ്പഴത്തിന്റെ പകുതിയെടുക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ തേൻ, ഒരു ടീസ്‌പൂൺ നാരങ്ങാനീര് എന്നിവയും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. കുറഞ്ഞത് 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമത്തിൽ പ്രകടമായ മാറ്റം കാണാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BEAUTY TIPS, SKIN CARE, HOMEREMEDIES, FACEPACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY