SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.49 PM IST

രസത്തിന്റെ രുചി തന്നെ മാറും; തേങ്ങാപ്പാൽ ചേർത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ

rasam
പ്രതീകാത്മകചിത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് രസം. രസമെന്ന് പറയുമ്പോൾ തന്നെ എരിയും പുളിയുമാണ് ഓർമവരുന്നത്. എന്നാൽ തേങ്ങാപ്പാൽ രസം നിങ്ങൾ കുടിച്ചിട്ടുണ്ടോ? ഒരു പക്ഷേ പലരും ഈ പേര് തന്നെ കേട്ടിട്ടുണ്ടാകില്ല. എങ്ങനെ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ തേങ്ങാപ്പാൽ രസം തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. തക്കാളി - രണ്ടെണ്ണം
  2. സവാള - അഞ്ച് മുതൽ ആറ് ( ചെറുതായി അരിഞ്ഞത്)
  3. പച്ചമുളക് - നാലെണ്ണം ( നീളത്തിൽ അരിഞ്ഞത്)
  4. ഇഞ്ചി - ഒന്ന് ( ചെറിയ കഷ്ണം, ചതച്ചത്)
  5. വാളൻപുളി - ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ ( വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്തത്)
  6. തേങ്ങാപ്പാൽ - രണ്ട് കപ്പ്
  7. കടുക് - ഒരു ടീസ്പൂൺ
  8. ഉണക്കമുളക് - നാല്
  9. കറിവേപ്പില - ആവശ്യത്തിന്
  10. വെളിച്ചെണ്ണ ആവശ്യത്തിന്
  11. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ തക്കാളി, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയോജിപ്പിക്കുക. ഇനി ഒരു ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കണം. ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച തക്കാളി കൂട്ട് ചേർത്ത് ഒരു മിനിറ്റ് നന്നായി വഴറ്റുക. ഇവ വേവിച്ചശേഷം പിഴിഞ്ഞുവച്ചിരിക്കുന്ന പുളിവെള്ളവും തേങ്ങാപ്പാലും ചേർത്ത് ഇളക്കുക. ചെറുതീയിൽ വച്ച് വേവിക്കുക(തേങ്ങാപ്പാൽ തിളച്ചുപോകരുത്). രസത്തിന് കട്ടി കൂടുതലാണെന്ന് തോന്നിയാൽ ആവശ്യത്തിന് ചൂടുവെള്ളം ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. മിനിറ്റുകൾക്കുള്ളിൽ തേങ്ങാപ്പാൽ രസം റെഡി.

English Summary

Coconut milk rasam is a unique and flavorful variation of the traditional rasam. Made with tomatoes, onion, green chilli, ginger, tamarind and coconut milk, this easy recipe can be prepared within minutes. The coconut milk adds a creamy texture and a distinct taste to the rasam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT MILK RASAM, RASAM RECIPE, KERALA RASAM, COCONUT MILK RECIPE, EASY RASAM RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY