SignIn
Kerala Kaumudi Online
Saturday, 13 June 2026 9.18 PM IST

വിമാനയാത്രയിൽ ലഭിക്കുന്ന സർവീസ്; വന്ദേഭാരത്  സ്ലീപ്പറിന്റെ വീഡിയോ പങ്കുവച്ച്  യാത്രക്കാരൻ, വെെറൽ

vande-bharat-sleeper

വന്ദേഭാരത് സ്ലീപ്പറിനെക്കുറിച്ച് അടുത്തിടെ ഒരു യാത്രക്കാരൻ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിമാനത്തിൽ കിട്ടുന്ന സർവീസ് പോലെയാണ് ഇപ്പോൾ ട്രെയിനിൽ കിട്ടുന്നതെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ട്രെയിനുകളിൽ നൽകുന്ന ഭക്ഷണത്തെക്കുറിച്ചും അവർ വിതരണം ചെയ്യുന്ന രീതിയെയും യാത്രക്കാരൻ പ്രശംസിക്കുന്നു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ട്രാവൽ വ്‌ളോഗർ ആയ ആദിത്യ യാദവ് ആണ് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസിലെ വീഡിയോ പങ്കുവച്ചത്. യൂണിഫോം ധരിച്ച് ഒരു റെയിൽവേ ജീവനക്കാരൻ കംപാർട്ട്‌മെന്റിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു കെെയിൽ ഗ്ലാസും ഹെയർനെറ്റും മാസ്കും ധരിച്ചാണ് അയാൾ ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു വലിയ അടച്ചുറപ്പുള്ള ട്രോളിയിൽ നിന്ന് സീൽ ചെയ്ത ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്തത്. വീഡിയോയിൽ കംപാർട്ട് മെന്റ് വളരെ വൃത്തിയായി കാണാം.

A post shared by Aditya Yadav (@aditya_ydv26)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARAT SLEEPER, VANDE BHARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY