SignIn
Kerala Kaumudi Online
Friday, 02 October 2026 5.45 PM IST

ടൂത്ത് ബ്രഷ് എടുത്തോളൂ; മിക്സിയുടെ ജാറിന്റെ അടിവശത്തെ അഴുക്ക് മിനിട്ടുകൾക്കുള്ളിൽ കളയാം

mixer-jar-cleaning-tips
പ്രതീകാത്മക ചിത്രം

അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന ഉപകരണമാണ് മിക്സി. കറികളുടെ മസാല തയ്യാറാക്കുന്നതിനും മാവ് അരയ്ക്കുന്നതിനും എല്ലാം മിക്സി വേണം. എന്നാൽ സ്ഥിരമായ ഉപയോഗത്തിനിടെ ജാറിന്റെ അടിവശത്തും ബ്ലേഡിന് ചുറ്റുമുള്ള ഭാഗങ്ങളിലും എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടുന്നത് സാധാരണമാണ്. ജാറിന്റെ അകം ഭാഗം എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിച്ചാലും അടിവശത്തെ അഴുക്ക് അടിഞ്ഞുകൂടിയിരിക്കും. പുറമേ നിന്ന് ജാർ വൃത്തിയായി തോന്നിയാലും കൈ എളുപ്പത്തിൽ എത്താത്ത ഭാഗങ്ങളിൽ അഴുക്ക് അവശേഷിക്കും. ഇത് വൃത്തിയാക്കാൻ ചില ലളിതമായ മാർഗങ്ങളുണ്ട്.

ബേക്കിംഗ് സോഡയും വിനാഗിരിയും

ജാറിന്റെ അടിഭാഗത്ത് അൽപം ബേക്കിംഗ് സോഡ വിതറി അതിന് മുകളിൽ കുറച്ച് വിനാഗിരി ഒഴിക്കാം. ഇത് കുറച്ച് സമയം വച്ച ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് സാവധാനം ഉരച്ച് കഴുകാം. ജാറിന്റെ അടിഭാഗത്തെ ചെറിയ വിടവുകളിലും സ്ക്രൂവിന് ചുറ്റുമുള്ള ഭാഗങ്ങളിലും കൈകൊണ്ടോ സ്പോഞ്ചുകൊണ്ടോ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. അത്തരം ഇടങ്ങളിൽ അൽപം ഡിഷ് വാഷ് ലിക്വിഡ് പുരട്ടി പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതുക്കെ വൃത്തിയാക്കാം. ബ്രഷിന്റെ ചെറിയ നാരുകൾ ഇടുങ്ങിയ ഭാഗങ്ങളിലെ അഴുക്ക് നീക്കാൻ സഹായിക്കും.

നാരങ്ങത്തൊലി ഉപയോഗിക്കാം

ജാറിനുള്ളിൽ എണ്ണമയവും ഭക്ഷണത്തിന്റെ ഗന്ധവും തങ്ങിനിൽക്കുന്നുണ്ടെങ്കിൽ നാരങ്ങത്തൊലി ഉപയോഗിച്ച് വൃത്തിയാക്കാം. ജാർ കഴുകിയ ശേഷം കറയുള്ള ഭാഗങ്ങളിൽ നാരങ്ങത്തൊലി ഉപയോഗിച്ച് മൃദുവായി ഉരയ്ക്കുക. ശേഷം വെള്ളത്തിൽ നന്നായി കഴുകി ഉണക്കാം. ജാർ വൃത്തിയാക്കിയ ശേഷം വെള്ളം അവശേഷിക്കാതെ നന്നായി ഉണക്കുന്നത് പ്രധാനമാണ്. ജാർ തലകീഴായി വച്ച് വെള്ളം മുഴുവൻ ഒഴുകിപ്പോയ ശേഷം വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാം. ഉപയോഗത്തിന് ശേഷം ജാർ ഉടൻ കഴുകുന്നത് അഴുക്ക് കട്ടിയായി അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

English Summary

This article provides practical cleaning tips for mixer jars, addressing common issues like grease and food residue accumulation in hard-to-reach areas. It suggests methods such as using baking soda with vinegar for the base, dishwash liquid with an old toothbrush for crevices, and lemon peel for odors. Thorough drying and prompt cleaning after use are also crucial for maintenance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIXER JAR CLEANING, MIXER CLEANING TIPS, MIXIE JAR CLEANING, KITCHEN CLEANING TIPS, BLENDER JAR CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY