SignIn
Kerala Kaumudi Online
Friday, 24 April 2026 11.06 PM IST

ഒരു നുള്ള് ഉപ്പ് മതി, താരൻ മാറി മുടി തഴച്ചുവളരും; അറിയാതെ പോകരുത് ഈ ട്രിക്ക്

Increase Font Size Decrease Font Size Print Page
hair-growth

തലമുടി പലരുടെയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. മുടിയുടെ നീളത്തെ സംബന്ധിച്ചുള്ള ഇഷ്‌ടങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മുടിയ്‌ക്ക് നല്ല ഉള്ളുണ്ടാകണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എളുപ്പത്തിൽ വളരുന്ന മുടിയാണെങ്കിൽ ഇഷ്‌ടാനുസരണം വിവിധതരം ഹെയർകട്ടുകൾ പരീക്ഷിക്കാനും സാധിക്കുന്നു. അൽപം ഉപ്പ് ഉപയോഗിച്ചാൽ തലമുടി എളുപ്പത്തിൽ വളർത്താൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല.

ചില സമയങ്ങളിൽ താരനും മുടികൊഴിച്ചിലും വലിയ അപകടമായി മാറിയേക്കാം. ഷാംപൂവിൽ അൽപം ഉപ്പ് ചേർത്ത് തല കഴുകുന്നത് താരൻ മാറ്റാനും ശിരോചർമ്മത്തിലെ എണ്ണമയം കുറച്ച് മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. എണ്ണമയമുള്ള മുടിയുള്ളവർക്കായിരിക്കും ഉപ്പ്‌ ചേർത്തുള്ള ഷാംപൂ പ്രയോഗം കൂടുതൽ ഗുണം ചെയ്യുന്നത്.

വെളിച്ചെണ്ണ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പതുക്കെ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിച്ച് മുടി വളർച്ച എളുപ്പത്തിലാക്കുന്നു. മസാജിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ അല്പം ഉപ്പ് കൂടി ചേർക്കുന്നത് ഫലം ഇരട്ടിയാക്കുന്നു. നനഞ്ഞ ശിരോചർമ്മത്തിൽ ഉപ്പ് ഉപയോഗിച്ച് 10-15 മിനിറ്റ് പതിയെ മസാജ് ചെയ്യുന്നത് മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യുന്നു.

പ്രത്യേകം ശ്രദ്ധിക്കാൻ

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് മുടി വരണ്ടതാകാൻ കാരണമാകും. ആഴ്‌ചയിൽ മൂന്ന് തവണയിൽ കൂടുതൽ ഉപ്പ് തലമുടിയിൽ പ്രയോഗിക്കരുത്. വരണ്ട മുടിയുള്ളവർ ഉപ്പ് ഉപയോഗിക്കുമ്പോൾ ഫലം കാണുന്നുണ്ടെങ്കിൽ മാത്രം വീണ്ടും ഉപയോഗിക്കുക.

TAGS: HAIRTIPS, GROWING HAIR, HAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.